ലൈംഗിക അതിക്രമ പരാതി; സിപിഎം നേതാവിന് സസ്പെന്‍ഷന്‍

കാസർകോട് സിപിഎം നേതാവിനെതിരെ ഗുരുതര ലൈംഗിക അതിക്രമ പരാതി. ജബ്ബാർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട കുമ്പള മുൻ ലോക്കൽ സെക്രട്ടറി സുധാകരൻ മാസ്റ്റർക്കെതിരെയാണ് പരാതി. രണ്ട് പതിറ്റാണ്ടോളം ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം നടത്തിയെന്നും ഭർത്താവിനെ ഭീഷണിപ്പെടുത്തി വിവാഹമോചനം നടത്തിയെന്നും പരാതി. 

അധ്യാപകനായ നേതാവ് സ്കൂൾ മുറിയിൽ നിന്ന് ഉൾപ്പെടെ നഗ്ന ദൃശ്യങ്ങൾ പകർത്തി അയച്ചെന്നും, തെളിവുകൾ ഉൾപ്പെടെ ഡിജിപിക്ക് പരാതി നൽകിയെന്നും അതിക്രമം നേരിട്ട സ്ത്രീ പറഞ്ഞു. സുധാകരൻ മാസ്റ്ററെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്തു. അന്വേഷണത്തിന് മൂന്നംഗ സമിതിയേയും  നിയോഗിച്ചു.

Share
error: Content is protected !!