നെവർ മൈൻഡ്! എഴുന്നേറ്റ് നിന്ന രാഹുൽ മാങ്കൂട്ടത്തിലിനെ അവഗണിച്ച് ചെന്നിത്തല, മുഖം കൊടുക്കാതെ മുന്നോട്ട്
ചങ്ങനാശേരി; മന്നം ജയന്തി ആഘോഷത്തിനെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കു മുഖം കൊടുക്കാതെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കടന്നുപോകുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സംഭവം രാഷ്ട്രീയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. രമേശ് ചെന്നിത്തല വരുന്നതുകണ്ട് സദസ്സിലുണ്ടായിരുന്ന രാഹുൽ എഴുന്നേറ്റെങ്കിലും ചെന്നിത്തല ഇതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ടുപോകുകയായിരുന്നു. രാഹുലിന്റെ ഒപ്പം നിന്നിരുന്ന വ്യക്തി കൈകൊടുക്കാൻ ശ്രമിച്ചെങ്കിലും ഇതും ചെന്നിത്തല അവഗണിച്ചു.
അതേസമയം, അടുത്ത സീറ്റിൽ ഇരുന്നിരുന്ന രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പി.ജെ.കുര്യനോട് ചെന്നിത്തല കുറച്ചുനേരം സംസാരിക്കുകയും ചെയ്തു. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് വീണ്ടും സ്ഥാനാർഥിയാക്കരുത് എന്ന് ഇന്നലെ രാവിലെ പി.ജെ.കുര്യൻ പ്രതികരിച്ച സാഹചര്യത്തിൽ ഈ രംഗങ്ങൾ കൗതുകമായി.
ചിത്രം കടപ്പാട് മനോരമ


