30 വർഷമായി പ്രവാസി, ഒടുവിൽ ഹൃദയാഘാതം മൂലം മരണം, ഖബറടക്കവും ജിദ്ദയിൽ

ജിദ്ദ: 30 വർഷത്തിലേറെ കാലം പ്രവാസി ആയിരുന്ന മലപ്പുറം മങ്കട സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. ഹയ്യ സഫയിലെ നഹദി ഫാർമസിയിൽ ജോലി ചെയ്യുന്ന കുറുവ പാങ്ങ് ചേണ്ടി സ്വദേശി ഇല്ലിക്കൽ റഹീം (55)ആണ് ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചത്.

ഭാര്യ സുലൈഖ വിസിറ്റ് വിസയിൽ ജിദ്ദയിൽ കൂടെ ഉണ്ടായിരുന്നു. മക്കൾ: മുഷ്‌താഖുദ്ദീൻ, മുഹ്‌സിന. മരുമക്കൾ: നൗഷാദ്, ഫിദ. സഹോദരങ്ങൾ: മുസ്‌തഫ, അലി, അബ്ദുൽ റസാക്ക്, ഫാത്തിമ സുഹറ. നടപടികൾ പൂർത്തിയാക്കി മയ്യിത്ത് ജിദ്ദയിൽ തന്നെ മറവുചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Share
error: Content is protected !!