“ഗൂഢാലോചന തെളിയിക്കാൻ ഒരു കഷണം പേപ്പർ പോലും ഹാജരാക്കിയില്ല”: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ സംഘത്തിനെതിരെ കോടതി

കൊച്ചി: നടിയെ ആക്രമിക്കച്ച കേസിൽ അന്വേഷസംഘത്തിനെതിരെ കൂടുതൽ വിമർശനങ്ങളുമായി കോടതി. ഗൂഢാലോചന തെളിയിക്കാൻ ഒരു കഷ്ണം പേപ്പർ പോലും അന്വേഷണ സംഘം ഹാജരാക്കിയില്ല. നടി ആക്രമിക്കപ്പെട്ട കേസിന്റെ വിധി പകർപ്പിലാണ് കോടതി പരാമർശം. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യർ എന്ന് വിചാരണ കോടതി പറഞ്ഞു.

സെലിബ്രേറ്റിയായ പ്രതിക്ക് ഇന്ത്യൻ നിയമവ്യവസ്ഥയിൽ പ്രത്യേക പരിഗണന ഇല്ലെന്നും കോടതി പറഞ്ഞു. ദിലീപും – പൾസർ സുനിയും തമ്മിൽ തൃശൂരിലെ ഹോട്ടൽ പാർക്കിങ്ങിൽ ഗൂഢാലോചന നടത്തിയെന്ന ഭാഗത്താണ് ഇ പരാമർശം. ഈ ഗൂഢാലോചന തെളിയിക്കാൻ ഒരു കഷ്ണം പേപ്പർ പോലും അന്വേഷണ സംഘം ഹാജരാക്കിയില്ലെന്ന് കോടതി നിരീക്ഷിച്ചു.

കാറിൽ ഗൂഢാലോചന നടത്തി എന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാൽ പാർക്കിങ്ങിലെ വാഹന രജിസ്റ്ററി, CCTV മൊഴികൾ ഒന്നുമില്ല. പൾസർ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് 1 ലക്ഷം രൂപ 2015 ൽ വന്നതായി അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തിയിരുന്നു. ഇത് ദിലീപ് നൽകിയ കൊട്ടേഷൻ തുകയെന്നാണ് വിലയിരുത്തിയത്. അതിന് വേണ്ടി കെട്ടിച്ചമച്ച കഥയാണ് പാർക്കിങ്ങിലെ ഗൂഢാലോചന എന്നുംകോടതി കണ്ടെത്തിയതായി വിധിന്യായത്തിൽ പറയുന്നു.

Share
error: Content is protected !!