‘രാഹുലിന്റെയും തന്റേയും പ്രത്യയശാസ്ത്രം രണ്ട്’; വിവാദ പോസ്റ്റ് പങ്കുവച്ച് തരൂര്‍

വീണ്ടും വിവാദത്തിന് തിരികൊളുത്തി ശശി തരൂരിന്റെ സമൂഹമാധ്യമ പോസ്റ്റ്. രാഹുലിന്റെയും തരൂരിന്റെയും പ്രത്യയശാസ്ത്രം രണ്ടെന്നാണ് പോസ്റ്റ്. ഇത് കോണ്‍ഗ്രസിലെ രണ്ട് പ്രത്യയശാസ്ത്രത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും ‌ഇതിനെ ഒരുമിപ്പിച്ച് കൊണ്ടുപോകാനാകാത്തത് പ്രശ്നമെന്നും പോസ്റ്റില്‍ പറയുന്നു. വിലയിരുത്തലിന് നന്ദിയെന്നും തരൂരിന്റെ പ്രതികരണം.

അതേസമയം, കഴിഞ്ഞ ദിവസം കോൺഗ്രസ് എംപിമാർക്കായി നടത്തിയ യോഗത്തിലും ശശി തരൂർ പങ്കെടുത്തിരുന്നില്ല. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണു യോഗം വിളിച്ചത്. തരൂരിന്റെ അസാന്നിധ്യത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം.വ്ലാഡിമിർ പുട്ടിന്റെ സന്ദർശനവേളയിൽ രാഷ്ട്രപതി വിളിച്ച അത്താഴവിരുന്നിൽ അടക്കം തരൂരിന്റെ സാന്നിധ്യം വലിയ ചർച്ചയായിരുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഉൾപ്പെടെ ക്ഷണം ഇല്ലാതിരിക്കെ ആയിരുന്നു തരൂർ വിരുന്നിൽ പങ്കെടുത്തത്.

തിരുവനന്തപുരം കോര്‍പറേഷന്‍ പിടിച്ച ബിജെപിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ രംഗത്തെത്തിയിരുന്നു.  തലസ്ഥാനത്തെ രാഷ്ടീയ മാറ്റത്തിന്‍റെ സൂചനയെന്ന്  തരൂര്‍ സമൂഹമാധ്യമങ്ങളിലെഴുതി.  എല്‍ഡിഎഫിന്‍റെ ഭരണമാറ്റത്തിനായി താന്‍ പ്രചാരണം നടത്തിയെങ്കിലും അതിന്‍റെ ഗുണം ബിജെപിക്കു ലഭിച്ചുവെന്നും തരൂര്‍ പറഞ്ഞു. സംസ്ഥാനത്ത് മികച്ച വിജയം നേടിയ യുഡിഎഫിനെയും തരൂര്‍ അഭിനന്ദിച്ചു.

….

Share
error: Content is protected !!