‘എല്ലാം നഷ്ടപ്പെട്ട് വേദനയിൽ ഗൾഫിൽ കഴിഞ്ഞത് വർഷങ്ങൾ’: മുഖ്യമന്ത്രിയും പ്രവാസലോകവും തുണച്ചു; മലയാളി വനിത നാടണ​ഞ്ഞു

ദുബായ്: മതിയായ യാത്രാ രേഖകളില്ലാതെ വർഷങ്ങളായി യുഎഇയിൽ കഴിഞ്ഞ മലയാളി വനിത ഒടുവിൽ നാട്ടിലേക്കു മടങ്ങി. ആലപ്പുഴ മാന്നാർ സ്വദേശി മരിയത്ത് ബീവി അസീസ്‌കുട്ടി (65) ആണ് നാട്ടിലേക്കു മടങ്ങിയത്. ഒമാനിൽ നിന്ന് കോവിഡ് കാലത്ത് യുഎഇയിൽ എത്തിയതിനു ശേഷം, പാസ്‌പോർട്ട് ഉൾപ്പെടെ എല്ലാ രേഖകളും ഇവർക്കു നഷ്ടപ്പെട്ടിരുന്നു. 

സൗദിയിലെ മസാജ് സെന്ററില്‍
ശാരീരിക അവശതകളിൽ ഇവരുടെ ജീവിതം കൂടുതൽ ദുസ്സഹമായി. ചികിൽസയുടെ ഭാഗമായി ശസ്ത്രക്രിയയും വേണ്ടി വന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി സജി ചെറിയാൻ, ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ, ഇന്ത്യൻ അസോസിയേഷൻ ഷാർജ ജനറൽ സെക്രട്ടറി പി. ശ്രീപ്രകാശ്  ഉൾപ്പെടെ പ്രവാസ ലോകത്തിന്റെ പിന്തുണയിലാണ് ഇവർക്കു നാട്ടിലേക്കു മടങ്ങാനുള്ള വഴി തുറന്നത്.

Share
error: Content is protected !!