അനുമതിയില്ലാതെ സർവീസ്; വാഹന ഉടമകൾ വിദേശികളാണെങ്കിൽ സൗദിയിൽ നിന്നും നാടുകടത്തും
ജിദ്ദ: അനുമതിയില്ലാതെ ടാക്‌സി സര്‍വീസ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച് സൗദി അറേബ്യ. ഒരാഴ്ച്ചക്കിടെ 1,349 പേരെയാണ് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പിടികൂടിയത്.
ലൈസന്‍സില്ലാതെ ടാക്‌സി സര്‍വീസ് നടത്തിയ വാഹനങ്ങൾ പിടികൂടുകയും ചെയ്തു. ഇത്തരം ടാക്സികളിലേക്ക് യാത്രക്കാരെ വിളിച്ചു കയറ്റിയ 723 പേരെയും പിടികൂടി. സർവീസിനായ വാഹനം വിട്ടുകൊടുത്ത 626 പേരെയും പിടികൂടി.
ലൈസൻസില്ലാതെ വാഹനം ടാക്സി സർവീസിനായി ഉപയോഗിച്ചാൽ അത്തരം വാഹനങ്ങൾ കണ്ടുകെട്ടും. അനധികൃത ടാക്സികളിലേക്ക് ആളെ വിളിച്ചുകയറ്റാൻ ശ്രമിച്ചാൽ 11,000 റിയാലാണ് പിഴ. ഇത്തരം വാഹനങ്ങൾ 25 ദിവസത്തേക്ക് കണ്ടുകെട്ടും. അനധികൃത ടാക്‌സികളില്‍ യാത്രക്കാരെ കൊണ്ടുപോകുന്നതിനിടെ പിടിയിലായവർക്ക് 20,000 റിയാല്‍ വരെ പിഴ ലഭിക്കും. ഇത്തരം വാഹനങ്ങൾ 60 ദിവസം വരെ കണ്ടുകെട്ടും. നിയമ ലംഘനം ആവര്‍ത്തിച്ചാൽ വാഹനം ലേലത്തില്‍ വില്‍ക്കും. വാഹന ഉടമകൾ വിദേശികളാണെങ്കിൽ അവരെ നാടുകടത്തും.
….


