ഓപ്പറേഷന് സിന്ദൂര്‍: ഇന്ത്യ നല്കിയ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ കഴിയാതെ പാകിസ്ഥാന്
ന്യൂഡല്‍ഹി: 2025 ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് ഇന്ത്യ നല്കിയ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ കഴിയാതെ പാകിസ്ഥാന്. ഓപ്പറേഷന് സിന്ദൂര്‍ നടന്നത് മേയ് ഏഴിന് ആയിരുന്നു. ഇന്ത്യയുടെ സൈനിക നടപടി പാകിസ്ഥാന് വലിയ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു. മേയ് ഏഴ് മുതല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വരുന്ന നാല് ദിവസം വരെ ഇന്ത്യ നടത്തിയത് നിരവധി സൈനിക നടപടികളാണ്. പാകിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങളാണ് ഇന്ത്യ ലക്ഷ്യം വച്ചത്.
അർജുന്റെ അഞ്ചാം റൗണ്ട് ടൈബ്രേക്കറിലേക്ക്
ഇതിന് മറുപടിയായി ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളാണ് പാകിസ്ഥാന് ഉന്നമിട്ടത്. എന്നാല്‍ ഇതെല്ലാം ഇന്ത്യ കൃത്യമായി തകര്‍ക്കുകയായിരുന്നു. ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടതോടെ പാക് വ്യോമതാവളങ്ങളും സൈനിക കേന്ദ്രങ്ങളും ഇന്ത്യന്‍ സൈന്യം ആക്രമിച്ച് തകര്‍ത്തു. ഇന്ത്യന്‍ ആക്രമണത്തില്‍ ഏറ്റവും വലിയ നാശമുണ്ടായത് പാകിസ്ഥാനിലെ റാവല്‍പിണ്ടി വ്യോമത്താവളത്തിലാണ്.
ആറ് മാസം പിന്നിടുമ്പോഴും അന്നത്തെ ആക്രമണത്തില്‍ തകര്‍ന്ന വ്യോമത്താവളങ്ങള്‍ പഴയ രീതിയിലേക്ക് എത്തിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല.
ഇപ്പോഴും ആക്രമണത്തിന്റെ ബാക്കിയെന്നോണം തകര്‍ന്ന നിലയിലുള്ള റാവല്‍പിണ്ടി വ്യോമത്താവളത്തിന്റെ ചിത്രങ്ങളാണ് പുറത്തുവരുന്നത്. ഡാമിയന്‍ സൈമണ്‍ എന്ന എക്സ് അക്കൗണ്ടിലാണ് ഇതുസംബന്ധിച്ച സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നത്.
ഇന്ത്യയുടെ ആക്രമണത്തില്‍ തകര്‍ന്ന നൂര്‍ഖാന്‍ വ്യോമതാവളത്തില്‍ ഇപ്പോഴും പണികള്‍ നടക്കുന്നുവെന്നാണ് ഉപഗ്രഹ ചിത്രങ്ങളെ അടിസ്ഥാനമാക്കി ഡാമിയന്‍ സൈമണ്‍ എന്ന എക്സ് അക്കൗണ്ടില്‍ പറയുന്നത്.
നവംബര്‍ 16 നാണ് ഈ വിവരങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കിരാന കുന്നുകളില്‍ ഇന്ത്യ ആക്രമണം നടത്തിയെന്ന് ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യം വാദമുന്നയിച്ച ആളാണ് ഡാമിയന്‍ സൈമണ്‍. ഓപ്പണ്‍ സോഴ്സ് ഇന്റലിജന്‍സ് വിദഗ്ദ്ധനായാണ് ഇദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്.


