പതിനാലുകാരിക്ക് ക്രൂര പീഡനം; ബംഗാൾ സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ പതിനാലുകാരിക്ക് ക്രൂര പീഡനം. സംഭവത്തിൽ ബംഗാൾ സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ ഉച്ചയോടെ പെൺകുട്ടിയുടെ അച്ഛനും അമ്മയും ജോലിയ്ക്കു പോയ സമയത്തായിരുന്നു സംഭവം. വീട്ടിലെത്തിയ പ്രതികൾ ഒന്നര വയസുള്ള ഇളയ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച ശേഷം പതിനാലുകാരിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് നാട്ടുകാർ പ്രതികളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Share
error: Content is protected !!