പുത്തൻ കാഴ്ചപ്പാടുകളിലൂടെ നിക്ഷേപകരെ ആകർഷിക്കുക; പുതിയ പരിഷ്കാരങ്ങൾ; സൗദി അറേബ്യ ലോകശ്രദ്ധ നേടുന്നു

റിയാദ്: തനതായ പൈതൃകം, സാഹസികത, പ്രകൃതിയെയുമൊക്കെ അടിസ്ഥാനമാക്കുന്ന മേഖലകളൊക്കെ പ്രധാനമുഖമായി മുൻനിർത്തി സൗദി ടൂറിസം വ്യവസായത്തിന്റെ പ്രയാണം ലോകശ്രദ്ധ നേടുന്നു. പുത്തൻ കാഴ്ചപ്പാടുകളിലൂടെ നിക്ഷേപകരെ ആകർഷിക്കുന്നതിനായി സൗദി അറേബ്യ ടൂറിസത്തെ ശ്രദ്ധാകേന്ദ്രമാക്കുകയാണ്.

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ പ്രതിവർഷം 100 ദശലക്ഷം വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കുക എന്ന ബൃഹത്തായ ലക്ഷ്യം മുൻനിർത്തിയാണ് സൗദി അറേബ്യ ദേശീയ ടൂറിസം വികസന പദ്ധതികൾക്ക് രൂപം കൊടുത്തത്. എന്നാൽ സൗദി വിഷൻ രൂപരേഖ പ്രകാരം 2030 എത്തുന്നതിനു ആറുവർഷങ്ങൾക്ക് മുൻപ് തന്നെ പ്രഖ്യാപിത ലക്ഷ്യം മറികടക്കാൻ സൗദി അറേബ്യയ്ക്ക് കഴിഞ്ഞു.

2024ൽ തന്നെ സൗദി അറേബ്യ 115.9 ദശലക്ഷം വിനോദ സഞ്ചാരികളെ രാജ്യത്തേക്ക് സ്വാഗതം ചെയ്തു കഴിഞ്ഞു. ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെയും സൗദി ഭരണകൂടത്തിന്റെയും രാജ്യത്തെക്കുറിച്ചുള്ള ദീർഘവീക്ഷണത്തിന്റെ വിജയകരമായ വിഭാവനകളിൽ ഒന്നായി സൗദി ടൂറിസം തന്ത്രം മാറുന്നു.

എണ്ണ വരുമാനത്തിന് ബദൽ എന്ന നിലയിലും എണ്ണയെ കേന്ദ്രീകരിച്ചുള്ള സാമ്പത്തിക ആശ്രയത്വം കുറയ്ക്കുക എന്ന നയം തുടരുന്നതിന്  രാജ്യത്തിന്റേതായ പൈതൃകവും പ്രകൃതിയും വെൽനസ് ടൂറിസവുമൊക്കെ സംയോജിപ്പിച്ചുള്ള  വൈവിധ്യമാർന്ന വിനോദസഞ്ചാരമേഖലയെ സാമ്പത്തിക സ്രോതസ്സായി മാറ്റുക എന്ന തന്ത്രമാണ് വിജയം കാണുന്നത്.

ഇതിനകം തന്നെ ലക്ഷ്യത്തിലെത്തിയ രാജ്യം, 2030 ആകുമ്പോഴേക്കും 150 ദശലക്ഷം വാർഷിക സന്ദർശകരായി ലക്ഷ്യം ഉയർത്തി. സന്ദർശകർക്കുള്ള ഒരു ആഗോള കേന്ദ്രമായി ഉയർന്നുവരാനുള്ള രാജ്യത്തിന്റെ യാത്രയെ ത്വരിതപ്പെടുത്താൻ കഴിയുന്ന ടൂറിസം മേഖലയിൽ നിക്ഷേപം സ്വരൂപിക്കുക എന്നതാണ് ഈ നയത്തിന്റെ കാതൽ.

നവംബർ 7 മുതൽ 11 വരെ റിയാദിൽ നടന്ന യുഎൻ ടൂറിസം ജനറൽ അസംബ്ലിയുടെ 26-ാമത് സെഷനിൽ, ‘ടൂറിസം ഡൂയിങ് ബിസിനസ്’ – സൗദി അറേബ്യയിൽ നിക്ഷേപിക്കൽ പേരിൽ – രാജ്യത്ത് ഈ മേഖലയിൽ വാഗ്ദാനം ചെയ്യുന്ന അവസരങ്ങൾ പ്രദർശിപ്പിക്കുന്ന നിക്ഷേപകർക്കായുള്ള ഒരു രേഖ സൗദി അനാഛാദനം ചെയ്തിരുന്നു.

Share
error: Content is protected !!