“എനിക്ക് അഭ്യർഥിക്കാനേ പറ്റൂ, 12 വയസുള്ള മകനുണ്ട്”; എഐ നിർമിത ചിത്രങ്ങള്‍ക്ക് എതിരെ ഗിരിജ ഓക്ക്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗിരിജാ ഓക്ക് എന്ന നടിയാണ് സമൂഹമാധ്യമങ്ങളില്‍ ചർച്ചാ വിഷയം. നീല സാരിയും സ്ലീവ്ലെസ് ബ്ലൗസും ധരിച്ച നടിയുടെ ചിത്രങ്ങള്‍ വൈറലാണ്. ചിലർ പ്രശംസിച്ചും മറ്റുചിലർ തെറ്റായ രീതിയിലും ഈ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇതിൽ വ്യക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗിരിജ ഓക്ക്.

തന്റെ എഐ നിർമിത ചിത്രങ്ങള്‍ സെക്ഷ്വലൈസ് ചെയ്ത് പ്രചരിപ്പിക്കുന്നത് ഭയപ്പെടുത്തുന്നു എന്ന് നടി പറയുന്നു. “എനിക്ക് 12 വയസുള്ള ഒരു മകനുണ്ട്. അവനിപ്പോള്‍ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നില്ല. പക്ഷേ അവന്‍ വളരുമ്പോള്‍ ഈ ചിത്രങ്ങള്‍ കാണാന്‍ ഇടയാകും. കാരണം ഇപ്പോൾ പ്രചരിക്കുന്ന ഈ ചിത്രങ്ങള്‍ എല്ലാക്കാലവും ഇന്റർനെറ്റില്‍ ലഭ്യമായിരിക്കും. അശ്ലീലകരമായ ഈ ചിത്രങ്ങള്‍ അവൻ കാണാന്‍ ഇടയാകും. അത് എന്നെ ഭയപ്പെടുത്തുന്നു.

ഇതൊന്നും യഥാർഥ ചിത്രങ്ങള്‍ അല്ലെന്നും എഐ എഡിറ്റഡ് ആണെന്നും അവന് അറിയാം. ഇപ്പോള്‍ ഈ ചിത്രങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നവർക്കും അത് അറിയാം. പക്ഷേ ഇതിലൂടെ അവർക്ക് വിലകുറഞ്ഞ ഒരു ത്രില്ല് ലഭിക്കുന്നു. ഒരുതരം ഇക്കിളിപ്പെടുത്തൽ. ഇത് ഭയപ്പെടുത്തുന്നതാണ്. ഇതിൽ ഒന്നും ചെയ്യാനില്ല എന്നും എനിക്ക് അറിയാം. പക്ഷേ ഒന്നും ചെയ്യാതെ ഇരിക്കുന്നത് ശരിയല്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു, ഗിരിജ പറഞ്ഞു.

Share
error: Content is protected !!