‘നായ്ക്കളെ ഉപയോഗിച്ചും ലൈംഗികാതിക്രമം, വൈദ്യുതാഘാതം ഏൽപ്പിച്ചു, ബലാത്സംഗം ചെയ്തത് 4 സൈനികർ’: വെളിപ്പെടുത്തി യുവതി

ജറുസലം: ഇസ്രയേലിലെ ജയിലിൽ തടവിൽ കഴിയുമ്പോൾ നാല് തവണ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് വെളിപ്പെടുത്തി ജയിൽ മോചിതയായ പലസ്തീൻ യുവതി. പലസ്തീൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് പുറത്തിറക്കിയ പ്രസ്താവനയിലാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്.

ബലാത്സംഗത്തിനു പുറമെ തന്നെ നിർബന്ധിതമായി വിവസ്ത്രയാക്കിയെന്നും വിഡിയോ ചിത്രീകരിച്ചുവെന്നും യുവതി പറയുന്നു. നായ്ക്കളെയും ലൈംഗിക ഉപകരണങ്ങളെയും ഉപയോഗിച്ച് ക്രൂരമായ ലൈംഗിക അതിക്രമം നടത്തിയെന്നാണ് യുവതിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. 42 വയസ്സുള്ള യുവതിയെ 2024 നവംബറിൽ വടക്കൻ ഗാസയിലെ ഒരു ഇസ്രയേലി ചെക്ക്‌പോയിന്റ് കടക്കുന്നതിനിടെയാണ് അറസ്റ്റ് ചെയ്തത്.

‘‘ഇസ്രയേൽ പട്ടാളക്കാർ നാല് തവണ ബലാത്സംഗം ചെയ്തു. ആവർത്തിച്ച് അപമാനത്തിന് ഇരയായി. വസ്ത്രം മാറ്റി നഗ്നയാക്കി വിഡിയോ ചിത്രീകരിച്ചു. വൈദ്യുതാഘാതം ഏൽപ്പിച്ച് ദേഹമാസകലം മർദ്ദിച്ചു. പലതരം പീഡനങ്ങൾക്കും ലൈംഗിക അതിക്രമങ്ങൾക്കും വിധേയയാക്കി. പുലർച്ചെ, പ്രഭാത പ്രാർഥന നിഷിദ്ധമായിരുന്നു.

സൈനികർ എന്നോട്, വസ്ത്രങ്ങൾ അഴിക്കാൻ നിർബന്ധിച്ചു. ഞാൻ അങ്ങനെ ചെയ്തു. അവർ എന്നെ ഒരു മേശയിൽ കിടത്തി. എന്റെ നെഞ്ചും തലയും അതിൽ അമർത്തിവച്ചു. കൈകൾ കട്ടിലിന്റെ അറ്റത്ത് ബന്ധിപ്പിച്ചു. കാലുകൾ ബലമായി വേർപെടുത്തി. ഒരു മനുഷ്യൻ എന്നെ ബലാത്സംഗം ചെയ്തു. ഞാൻ നിലവിളിക്കാൻ തുടങ്ങി. അവർ എന്റെ പുറകിലും തലയിലും അടിച്ചു. കണ്ണുകൾ മൂടിക്കെട്ടി.

Share
error: Content is protected !!