കാമുകിയുടെ മാതാപിതാക്കളിൽ മതിപ്പുണ്ടാക്കാന്‍ ഗ്യാസ്ട്രിക് ബൈപാസ് സർജറി, പിന്നാലെ 36 -കാരൻ മരിച്ചു
കാമുകിയുടെ മാതാപിതാക്കളിൽ ഒരു നല്ല മതിപ്പ് ഉണ്ടാക്കുന്നതിനായി ഗ്യാസ്ട്രിക് ബൈപാസ് സർജറിക്ക് വിധേയനായ 36 -കാരനായ ചൈനീസ് യുവാവിന് ദാരുണാന്ത്യം. പിന്നാലെ ശസ്ത്രക്രിയ ചെയ്ത ആശുപത്രിക്കെതിരെ കുടുംബം രംഗത്തെത്തി. ആശുപത്രി അധികൃതരുടെ പിഴവാണ് മരണ കാരണമെന്നാണ് യുവാവിന്‍റെ കുടുംബം ആരോപിക്കുന്നത്.
ഗ്യാസ്ട്രിക് ബൈപാസ് ശസ്ത്രക്രിയ
കാമുകിയുടെ മാതാപിതാക്കളിൽ മതിപ്പുണ്ടാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ലി ജിയാങ് ശരീരഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, അത് പെട്ടെന്ന് വേണമെന്നതിനാല്‍ അദ്ദേഹം ഗ്യാസ്ട്രിക് ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ തീരുമാനിച്ചു.
ഹെനാൻ പ്രവിശ്യയിലെ സിൻക്സിയാങ്ങിൽ നിന്നുള്ള ലി ജിയാങിന് 174 സെന്‍റീമീറ്റർ ഉയരവും 130 കിലോഗ്രാമിൽ കൂടുതൽ ഭാരവുമുണ്ടായിരുന്നു. ഇയാൾ വർഷങ്ങളായി അമിതവണ്ണവും ഭക്ഷണശീലങ്ങൾ നിയന്ത്രിക്കുന്നതിൽ ബുദ്ധിമുട്ടും അനുഭവിച്ചിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.


