യന്ത്രത്തകരാറിനെ തുടര്‍ന്ന് ലോറി കുടുങ്ങി; താമരശ്ശേരി ചുരത്തില്‍ ഇന്നും ഗതാഗതക്കുരുക്ക്

കോഴിക്കോട്: ലോറി കുടുങ്ങിയതിനെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക്. ചുരം ആറാം വളവിലാണ് യന്ത്രതകരാറിനെ തുടര്‍ന്ന് ലോറി കുടുങ്ങിയത്. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം

്കഴിഞ്ഞ ദിവസങ്ങളിലും ആറ്, ഏഴ് വളവുകളില്‍ ലോറികള്‍ കുടുങ്ങിയിരുന്നു. ഒരാഴ്ച്ചയ്ക്കിടെ മൂന്നാംതവണയാണ് ലോറി കുടുങ്ങി ഗതാഗതക്കുരുക്കുണ്ടാകുന്നത്

്‌നിലവില്‍ ലോറി സ്ഥലത്ത് നിന്ന് മാറ്റാന്‍ കഴിഞ്ഞിട്ടില്ല. ചുരം സംരക്ഷണ സമിതി അംഗങ്ങളും ഹൈവേ പോലീസും സ്ഥലത്തെത്തി ഒരു ഭാഗത്ത് കൂടെ വാഹനങ്ങള്‍ കടത്തിവിടാനുളള ശ്രമം നടന്നു വരികയാണ്.

Share
error: Content is protected !!