തിരു. കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ്: ആര്‍.ശ്രീലേഖ ശാസ്തമംഗലത്ത്
തിരുവനന്തപുരം കോര്‍പറേഷനില്‍ മുന്‍ ഡി.ജി.പി ആര്‍.ശ്രീലേഖ ബി.ജെ.പി സ്ഥാനാര്‍ഥിയാകും. ശാസ്തമംഗലത്താണ് മല്‍സരിക്കുക. വി.വി.രാജേഷ് കൊടുങ്ങാനൂരില്‍ സ്ഥാനാര്‍ഥിയാകും. പത്മിനി സെല്‍വന്‍ പാളയത്ത് മല്‍സരിക്കും.
കോണ്‍ഗ്രസ് വിട്ടുവന്ന തമ്പാനൂര്‍ സതീഷ് തമ്പാനൂരിലും മത്സരിക്കും. 67 സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു . സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.


