റിയാദ് സീസൺ 2025: സുവൈദി പാർക്കിൽ ഇന്ത്യൻ ആരവം

റിയാദ്: റിയാദിലെ പ്രവാസികൾക്ക് ആഘോഷ സായാഹ്നങ്ങളും രാവുകളും ഒരുക്കി സുവൈദി പാർക്കിലെ  റിയാദ് സീസൺ 2025 വേദി സജീവമായി. മുൻവർഷങ്ങളിലെപ്പോലെ ഇത്തവണയും ആഘോഷങ്ങൾക്ക് ഒട്ടും മാറ്റ് കുറയ്ക്കാത്ത കലാ സാംസ്കാരിക വിനോദ പരിപാടികളാണ് പ്രവാസികൾക്കായി ഒരുക്കുന്നത്.

നവംബർ 1 മുതൽ തുടങ്ങിയ സുവൈദിപാർക്കിലെ ആഘോഷങ്ങളിൽ ഇന്ത്യയുടെ  കലാസാംസ്കാരിക പരിപാടികളോടെയാണ് തുടക്കമിട്ടത്. നവംബർ 10 വരെയുള്ള ആഴ്ചവട്ട ദിനങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വർണാഭമായ കലാരൂപങ്ങൾ അണിനിരക്കും. ഒപ്പം വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികൾക്ക് പുറമെ പലതരം ഭക്ഷണകൂട്ടുകളുമായി സ്റ്റാളുകളും സന്ദർശകരെ കാത്തിരിക്കുന്നു.

Share
error: Content is protected !!