ക്രിക്കറ്റ് കളിക്കുന്നതിനിടെ സൗദിയിൽ മലയാളി കുഴഞ്ഞു വീണു മരിച്ചു

ജിദ്ദ: ജിദ്ദയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ റോയിസ് മാത്യു തോമസ് (42) എന്ന മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം തൃപ്പൂണിത്തറ സ്വദേശിയാണ് റോയിസ്. ജിദ്ദയിലെ അൽഫ ട്രേഡിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്നു അദ്ദേഹം.

കൂടാതെ ജിദ്ദ നവോദയയുടെ ഖാലിദ് ബിൻ വലീദ് ഏരിയ അൽ ഹമ്ര യൂണിറ്റ് അംഗവുമായിരുന്നു. ഭാര്യ: ദയ സെബാസ്റ്റ്യൻ, മക്കൾ: ഹേസൽ റോയസ് തോമസ്, സ്റ്റീവ് റോയിസ് തോമസ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുന്നതിനുള്ള നിയമനടപടികൾക്കായി ജിദ്ദ നവോദയ ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.

Share
error: Content is protected !!