പ്രവാസി മലയാളി യുവാവ് ഹൃദയാഘാതംമൂലം മരിച്ചു
മനാമ: പ്രവാസി മലയാളി യുവാവ് ബഹ്‌റൈനില്‍ ഹൃദയാഘാതംമൂലം മരിച്ചു. തിരുവല്ല കുന്നംതാനം മുല്ലക്കല്‍ പരേതനായ ബാബു തോമസിന്റെയും വത്സമ്മ ബാബുവിന്റെയും മകന്‍ വിബിന്‍ എം ബാബു (45) ആണ് മരിച്ചത്. ഭാര്യ: സെല്‍മ (കാരക്കല്‍ മണമേല്‍ കുടുംബാഗം).
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ: വിബിത ബാബു സഹോദരിയാണ്.
മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ഇതിനുളള നടപടികള്‍ പുരോഗമിക്കുന്നതായി സാമൂഹ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.


