വിഡിയോ കോളിനിടെ ഭാര്യയുമായി തർക്കം: സൗദിയിൽ ഇന്ത്യൻ പ്രവാസി തൂങ്ങിമരിച്ചു

റിയാദ്: നാട്ടിലുള്ള ഭാര്യയുമായി വിഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കെ തർക്കത്തിനിടെ യുവാവ് ജീവനൊടുക്കി. ഉത്തർ പ്രദേശിലെ മുസാഫർ നഗറിൽനിന്നുള്ള 24 കാരനായ മുഹമ്മദ് അൻസാരിയാണ് ജീവനൊടുക്കിയത്. സൗദി അറേബ്യയിലെ റിയാദിലാണ് സംഭവം.

ഒക്ടോബർ 26ന് ഭാര്യ സാനിയയുമായി വീഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ വാക്ക് തർക്കത്തിലേർപ്പെട്ടു. തർക്കം രൂക്ഷമായതിനെ തുടർന്ന് യുവാവ് റിയാദിലെ താമസസ്ഥലത്തെ മേൽക്കൂരയിൽ തൂങ്ങി മരിക്കുകയായിരുന്നു.
.
സംഭവത്തെ തുടർന്ന് ഭാര്യ സാനിയ സൗദി അറേബ്യയിൽ താമസിക്കുന്ന ബന്ധുക്കളെ വിവരം അറിയിച്ചു. തുടന്ന് വിവരമറിഞ്ഞ ബന്ധുക്കൾ ഉടൻ അൻസാരിയുടെ വീട്ടിലേക്ക് ഓടിയെത്തുകയായിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് മുസാഫർനഗറിലെ ഭോപ്പ ഗ്രാമത്തിൽ അൻസാരിയും സാനിയയും വിവാഹിതരായത്. ഏകദേശം രണ്ടര മാസം മുൻപാണ് അൻസാരി ജോലിക്കായി റിയാദിൽ എത്തിയത്.
.
മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ബന്ധുവായ അംജദ് അലി പറഞ്ഞു. റിയാദിലെ ഇന്ത്യൻ എംബസിയെ വിവരം അറിയിച്ചിട്ടുണ്ടെന്നും, മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള രേഖകൾ തയാറാക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സാമൂഹിക പ്രവർത്തകരും സഹായത്തിനുണ്ട്.

Share
error: Content is protected !!