വീട് വൃത്തിയാക്കാത്തതിന് ഭാര്യ കത്തികൊണ്ട് കുത്തിയെന്ന് ഭര്‍ത്താവിൻ്റെ പരാതി; ഇന്ത്യക്കാരി അറസ്റ്റില്‍, കയ്യബദ്ധമെന്ന് ഭാര്യ
വാഷിങ്ടൺ: വീട് വൃത്തിയാക്കുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കത്തെത്തുടർന്ന് ഭർത്താവിനെ കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച ഭാര്യ അറസ്റ്റിൽ. ഇന്ത്യക്കാരിയായ അധ്യാപിക ചന്ദ്രപ്രഭ (44) യാണ് നോർത്ത് കരോലിനയിൽ അറസ്റ്റിലായത്. ഭാര്യയുടെ കുത്തേറ്റ അരവിന്ദ് സിങ് ചികിത്സയിലാണെന്നാണ് വിവരം.
.
ഒക്ടോബർ 12- ഞായറാഴ്ചയായിരുന്നു സംഭവം. അധ്യാപികയാണ് പ്രതി. വിദ്യാർഥികളോ സ്കൂളുകളോ കേസിൽ ഉൾപ്പെട്ടിട്ടില്ലെന്ന് പോലീസ് അറിയിച്ചു. വിവരമറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി. അരവിന്ദിനെ പോലീസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഭാര്യ തന്നെ മനഃപ്പൂർവം കുത്തിയതാണെന്ന് അരവിന്ദ് പോലീസിന് മൊഴിനൽകിയതായി ഡബ്ല്യുബിടിവി (WBTV) റിപ്പോർട്ട് ചെയ്യുന്നു.
.
വീട് വൃത്തിയാക്കാത്തതിന് തന്നെ മനഃപ്പൂർവം ഭാര്യ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്നാണ് അരവിന്ദ് പോലീസിനോട് പറഞ്ഞത്. അബദ്ധത്തിൽ കത്തി ഇയാളുടെ മേൽ കൊള്ളുകയായിരുന്നുവെന്നാണ് ചന്ദ്രപ്രഭ പോലീസിനോട് പറഞ്ഞത്. താൻ ഭക്ഷണം ഉണ്ടാക്കുകയായിരുന്നു. സഹായിക്കണോ എന്ന് ഭർത്താവ് തന്നോട് ചോദിച്ചു. എന്നാൽ വീട് വൃത്തിഹീനമായിക്കിടക്കുന്നതിനാൽ അസ്വസ്ഥതയോടെ കത്തി പിടിച്ച് ഭർത്താവിനു നേരെ തിരിഞ്ഞപ്പോൾ അബദ്ധത്തിൽ കഴുത്തിൽ കൊള്ളുകയായിരുന്നു എന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.
അറസ്റ്റിലായ ചന്ദ്രഭയ്ക്ക് ആദ്യം ജാമ്യം നിഷേധിച്ചെങ്കിലും പിന്നീട് മജിസ്ട്രേറ്റ് ജാമ്യം അനുവദിച്ചു. സംഭവത്തെ തുടർന്ന് ചന്ദ്രപ്രഭയെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.


