തിരുവനന്തപുരം വിമാനത്താവളത്തിൽ വിൻ്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചു: ഗൾഫ് രാജ്യങ്ങളിലേക്കുൾപ്പെടെ കൂടുതൽ സർവീസുകൾ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഇതോടെ, വിമാന സർവീസുകളുടെ എണ്ണത്തിൽ 22 ശതമാനം വർധനവ് രേഖപ്പെടുത്തി. ഇന്ന് മുതൽ 2026 മാർച്ച് 28 വരെയുള്ള വിന്റർ ഷെഡ്യൂൾ കാലയളവിലാണ് കൂടുതൽ സർവീസുകളുണ്ടാവുക.  പുതിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകൾ കൂട്ടിച്ചേർക്കുകയും നിലവിലുള്ള റൂട്ടുകളിലെ ഫ്രീക്വൻസി വർദ്ധിപ്പിക്കുകയും ചെയ്തതോടെ, വിമാനത്താവളത്തിലെ ആകെ പ്രതിവാര എയർ ട്രാഫിക് നീക്കങ്ങൾ 732 ആയി ഉയരും.

വിന്റർ ഷെഡ്യൂൾ പ്രകാരം, പ്രതിവാര അന്താരാഷ്ട്ര സർവീസുകൾ 300-ൽ നിന്ന് 326 ആയും ആഭ്യന്തര സർവീസുകൾ 300-ൽ നിന്ന് 406 ആയും വർദ്ധിക്കും.

നവി മുംബൈ, മംഗളൂരു, ട്രിച്ചി എന്നിവിടങ്ങളിലേക്ക് കൂടി ഉടൻ പുതിയ സർവീസുകൾ തുടങ്ങും. കണ്ണൂർ, കൊച്ചി, ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് സർവീസുകളുടെ എണ്ണം കൂടും. വിദേശ നഗരങ്ങളായ ദമാം, റിയാദ്, കുവൈത്ത്, ക്വാലലംപുർ, മാലദ്വീപ് എന്നിവിടങ്ങളിലേക്കും സർവീസുകൾ വർധിക്കും.
.

പ്രധാന അന്താരാഷ്ട്ര സർവീസുകൾ (പ്രതിവാരം)

 

  • അബുദാബി – 66
  • ഷാർജ – 56
  • ദമാം – 28
  • കുവൈത്ത് – 24
  • മാലെ – 24
  • ദുബായ് – 22
  • മസ്കത്ത് – 22
  • ക്വലലംപുർ – 22
  • ദോഹ – 20
  • സിംഗപ്പൂർ – 14
  • ബഹ്‌റൈൻ – 10
  • കൊളംബോ – 08
  • റിയാദ് – 06
  • ഹാനിമാധൂ – 04

.

പ്രധാന ആഭ്യന്തര സർവീസുകൾ (പ്രതിവാരം)

  • ബെംഗളൂരു – 92
  • ഡൽഹി – 84
  • മുംബൈ – 70
  • ചെന്നൈ – 42
  • ഹൈദരാബാദ് – 28
  • നവി മുംബൈ – 28
  • കൊച്ചി – 26
  • ട്രിച്ചി – 12
  • കണ്ണൂർ – 10
  • പുണെ – 08
  • മംഗളൂരു – 06

ഈ വർധനവ് യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാ ഓപ്ഷനുകൾ നൽകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Share
error: Content is protected !!