സൗദിയിൽ ഇന്ത്യക്കാർക്ക് നാളെ മുതൽ ഇ-പാസ്‌പോർട്ടുകൾ വിതരണം ചെയ്ത് തുടങ്ങും; ഇനി മുതൽ പുതിയ നിയമങ്ങൾ പാലിക്കണം, പരിഷ്‌കരിച്ച നടപടിക്രമങ്ങൾ അറിയാം

റിയാദ്/ജിദ്ദ: സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികൾക്ക് നാളെ (ഒക്ബോർ 24) മുതൽ ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകൾ വിതരണം ചെയ്ത് തുടങ്ങും. ജിദ്ദ ഇന്ത്യൻ കോണ്സുലേറ്റിൽ വൈകുന്നേരം 4 മണിക്കാണ് വിതരോദ്ഘാടനം. ചടങ്ങിൽ പുതിയ ഇ പാസ്പോർട്ടുകളുടെ പ്രത്യേകതകളെ കുറിച്ചും പ്രയോജനങ്ങളെ കുറിച്ചും കോണ്സുൽ ജനറൽ വിശദീകരിക്കും. ജിദ്ദയിലെ ഇന്ത്യൻ കോണ്സുലേറ്റ് അംഗണത്തിലാണ് പരിപാടി.
.
പാസ്പോർട്ട് ഉപയോഗിച്ച് നടക്കുന്ന തട്ടിപ്പുകൾ തടയുന്നതിനും, ഇ ഗേറ്റ് പോലുള്ള നൂതന സംവിധാനത്തിലൂടെയും മറ്റും യാത്ര നടപടികൾ വേഗത്തിലാക്കുന്നതിനും ഇ പാസ്പോർട്ടുകൾ സഹായകരമാകും.

അതേസമയം, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആരംഭിച്ച ഗ്ലോബൽ പാസ്‌പോർട്ട് സേവാ പതിപ്പ് 2.0 നാളെ, ഒക്ടോബർ24 മുതൽ സൗദി അറേബ്യയിലെ എല്ലാ അപേക്ഷകർക്കും ബാധകമാകുമെന്ന് റിയാദിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം അറിയിച്ചു. എല്ലാ പാസ്‌പോർട്ട് അപേക്ഷകരും പുതിയതായി നൽകിയിരിക്കുന്ന പ്രകാരമുള്ള മാർഗനിർദേശങ്ങൾ പാലിച്ചു വേണം തങ്ങളുടെ അപേക്ഷകൾ സമർപ്പിക്കേണ്ടതെന്നെും സ്ഥാനപതി കാര്യലയം ഔദ്യോഗിക സമൂഹമാധ്യമങ്ങളിലൂടെ ഓർമിപ്പിച്ചു.
.
പുതിയ അപേക്ഷകളുടെ ഓൺലൈൻ നടപടിക്രമങ്ങൾ.
∙ അപേക്ഷകർ https://mportal.passportindia.gov.in/gpsp എന്ന ഔദ്യോഗിക  സൈറ്റ് സന്ദർശിച്ച് മതിയായ വിവരങ്ങൾ ഓൺലൈനിൽ സമർപ്പിക്കണം.
∙ ഇന്റർനാഷനൽ സിവിൽ എവിയേഷൻ ഓർഗനൈസേഷൻ (ICAO) മാനദണ്ഡമനുസരിച്ചുള്ള ഫൊട്ടോഗ്രഫ് ആണ് വേണ്ടത്. പാസ്പോർട്ട് സേവ കേന്ദ്രത്തിൽ നൽകുമ്പോഴും  ICAO പ്രകാരമുള്ള ഫൊട്ടോഗ്രഫിന്റെ കളർ സോഫ്റ്റ് കോപ്പിയാണ് നൽകേണ്ടത്.
.

ഇന്റർനാഷനൽ സിവിൽ എവിയേഷൻ ഓർഗനൈസേഷൻ (ICAO)മാനദണ്ഡമനുസരിച്ച് ഓൺലൈനിൽ സമർപ്പിക്കേണ്ടുന്ന ഫൊട്ടോഗ്രഫിന് ചുവടെ പറയുന്നവ കർശനമായി പാലിക്കേണ്ടതാണ്:

1. ക്ലോസ്അപ്പിൽ തലയും ഇരു ചുമലുകളും വ്യക്തമാക്കുന്ന തരത്തിൽ ഫോട്ടോയിൽ മുഖത്തിന്റെ 80-85% ഉണ്ടായിരിക്കണം.
2. 630*810 പിക്സൽ റേറ്റ് അളവിലുള്ള കളർ പടമായിരിക്കണം.
3. കംപ്യൂട്ടർ സോഫറ്റ് വെയർ പ്രോഗ്രാമുകൾ ഉപയോഗിച്ച് രൂപമാറ്റമോ നിറവ്യത്യാസമോ വരുത്താൻ പാടില്ല.
4. ഫോട്ടോയുടെ പശ്ചാത്തലം വെളുത്ത നിറമായിരിക്കണം.
.

ഗ്ലോബൽ പാസ്‌പോർട്ട് സേവാ പതിപ്പ് 2.0 പ്രകാരം ഇന്റർനാഷനൽ സിവിൽ എവിയേഷൻ ഓർഗനൈസേഷൻ (ICAO) മാനദണ്ഡമനുസരിച്ച് എടുക്കേണ്ടുന്ന ഫോട്ടോഗ്രാഫിൻ്റെ മാതൃക.

.

ഫോട്ടോയിൽ ഉറപ്പായും പാലിക്കേണ്ടവ
∙ അപേക്ഷകൻ ചിത്രമെടുക്കുന്ന ക്യാമറയിലേക്ക് നേരേ അഭിമുഖമായി നോക്കിയിരിക്കുന്ന വിധമായിരിക്കണം.
∙ ശരീരത്തിന്റെ ത്വക്കിന്റെ നിറം സ്വാഭാവികമായിരിക്കണം.
∙ മതിയായ തെളിച്ചവും വെളിച്ചവും ഉണ്ടായിരിക്കണം.
∙ കണ്ണുകൾ വ്യക്തമാകും വിധം തുറന്നിരിക്കണം.

∙ കണ്ണുകൾക്ക് കുറുകെ രോമങ്ങൾ ഉണ്ടാകരുത്.
∙ നിഴലുകളോ ഫ്ലാഷ് പ്രതിഫലനങ്ങളോ ഉണ്ടാകാത്ത വിധമുള്ള ഒരേ പോലുള്ള വെളിച്ചവും തെളിച്ചവും മാത്രമേ മുഖത്ത് ഉണ്ടാകാവു.
∙ കണ്ണുകളിൽ റെഡ്ഐ ഉണ്ടാകരുത്.
∙ വായ തുറന്നിരിക്കരുത്.
∙ തൊട്ടടുത്ത് നിൽക്കാതെ ക്യാമറയിൽ നിന്നും 1.5 മീറ്റർ അകലെ ഇരുന്നുള്ളതായിരിക്കണം, മങ്ങിയതോ അവ്യക്തതയോ പാടില്ല.

∙ ഫോട്ടോയിൽ മുഖം മുഴുവനുണ്ടാവണം ഒപ്പം കണ്ണുകൾ തുറന്നിരിക്കണം.
∙ താടി ഭാഗത്തിന്റെ താഴ്ഭാഗം മുതൽ മുകൾവശത്തെ മുടി വരയുള്ള മുഴുവൻ തല ഭാഗം വ്യക്തമാകണം.
∙ തല നേരെ ഇരിക്കണം ചരിവ് പാടില്ല.
∙ തലയിലോ മുഖത്തോ നിഴലുകൾ പ്രതിഫലിക്കാൻ പാടില്ല. കണ്ണടകൾ  നിഴലുകളുണ്ടാക്കാൻ സാധ്യതയുള്ളതിനാൻ മുഖത്ത് കണ്ണടകൾ ഒഴിവാക്കേണ്ടതാണ്.
.
∙ കണ്ണുകളിൽ റെഡ് ഐ പ്രതിഫലനത്തിന് സാധ്യതയുള്ളതും കണ്ണ് വ്യക്തമാകുന്നതിന് തടസ്സമാകുന്ന മിനുക്കമുള്ളവയൊന്നും മുഖത്ത് പാടില്ല.

∙ മതപരമായ കാരണങ്ങളാൽ ഒഴികെ തലമറക്കാൻ പാടുള്ളതല്ല. എന്നാൽ മുഖം, നെറ്റി, താടി, മുഖത്തിന്റെ ഇരുവശങ്ങൾ എന്നിവ വ്യക്തമായി കാണാൻ സാധിക്കണം.
∙ സ്വാഭാവിക മുഖഭാവമാണ് ഫോട്ടോയിൽ ഉണ്ടാവേണ്ടത്.

 

Share
error: Content is protected !!