കാസർകോട്ട് വിവാഹിതയായ മകളെ പീഡിപ്പിക്കാൻ ശ്രമം; പിതാവ് അറസ്റ്റ‍ിൽ, അതിക്രമം സ്വന്തം വീട്ടിലെത്തിയപ്പോൾ

കാസര്‍കോട്: കാസർകോട് ചന്ദേരയിൽ വിവാഹിതയായ മകളെ പീഡിപ്പിക്കാൻ‌ ശ്രമിച്ച് പിതാവ്. യുവതിയുടെ പരാതിയില്‍ 62 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹിതയായ യുവതി കുഞ്ഞുമൊത്ത് സ്വന്തം വീട്ടിലെത്തിയപ്പോള്‍ ആയിരുന്നു അതിക്രമം. ഇന്നലെയാണ് യുവതി പൊലീസിനെ സമീപിച്ചത്.
.
യുവതി സ്വമേധയാ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ കാഞ്ഞങ്ങാട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് കൗണ്‍സിലിങ്ങിന് വിധേയയാക്കി. പിതാവിനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

Share
error: Content is protected !!