സന്ദർശക വിസയിൽ മക്കളുടെ അടുത്തെത്തിയ മാതാവ് സൗദിയിൽ മരിച്ചു

ദമ്മാം: മലയാളി വനിത സൗദിയിലെ ജുബൈലിൽ നിര്യാതയായി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി നസീമ അബ്ദുസമദ് (68) ആണ് മരിച്ചത്. ജുബൈലിൽ ജോലിചെയ്യുന്ന മക്കളുടെ അടുത്തേക്ക് സന്ദർശക വിസയിൽ എത്തിയതായിരുന്നു ഇവർ. ഇതിനിടെ അസുഖ ബാധിതയായതിനെ തുടർന്ന് നസീമയെ ആദ്യം ജുബൈലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ രോഗം മൂർഛിച്ചതിനെ തുടർന്ന് വിദഗ്ധ ചികിത്സക്കായി ദമ്മാമിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
.
കെ.എം.സി.സി വെൽഫയർ വിഭാഗം പ്രവർത്തകരായ ഇഖ്ബാൽ ആനമങ്ങാടിൻറെയും, ഹുസൈൻ നിലമ്പൂരിൻറെയും നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി വരികയാണ്. ശേഷം മൃതദേഹം ദമ്മാമിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു. മക്കൾ : റജില (സൗദി ) ഷഫീഖ് (സൗദി ) സിംല (സൗദി ) ഷെജീർ (ഇന്ത്യൻ നേവി കൊച്ചി), മരുമക്കൾ :അബ്ദുൽ സമദ് (സൗദി ) നവാസ് (സൗദി) നിജിയ (സൗദി ) ഫസീഹ (കൊച്ചി ).

Share
error: Content is protected !!