‘അയാൾ പുറത്തിറങ്ങരുത്, പരോൾ കിട്ടരുത്, ഭയത്തിലാണ് കഴിയുന്നത്’-സജിതയുടെ മക്കൾ; ശിക്ഷാ വിധി കേട്ടിട്ടും കുറ്റബോധമില്ലാതെ ചെന്താമര, അന്തവിശ്വാസിയുടെ ക്രൂരതയില്‍ ഇല്ലാതായത് മൂന്ന് ജീവനുകള്‍

പാലക്കാട്: പ്രതീക്ഷിച്ചിരുന്ന വിധി തന്നെയാണ് ലഭിച്ചതെന്നും പ്രതി ചെന്താമരയെ ഇനിയൊരിക്കലും പുറത്തുവിടരുതെന്ന് കൊല്ലപ്പെട്ട സജിതയുടെയും സുധാകരന്റെയും മക്കളായ അതുല്യയും അഖിലയും. ‘‘അയാൾ ഇനി പുറത്തിറങ്ങരുത്. ജാമ്യമോ പരോളോ കിട്ടരുത്. ഭയത്തിലാണ് കഴിയുന്നത്. ഒരിക്കലും അയാളെ പുറത്തുവിടരുത്. അടുത്ത കേസിൽ അയാൾക്ക് വധശിക്ഷ ലഭിക്കട്ടെ. കോടതിയോട് നന്ദി. പ്രതീക്ഷിച്ച വിധി തന്നെയാണ്. സഹായിച്ച എല്ലാവർക്കും നന്ദി’’ – അതുല്യയും അഖിലയും പറഞ്ഞു. വിധിയിൽ തൃപ്തി ഉണ്ടെന്ന് പാലക്കാട് എസ്പി അജിത് കുമാർ ഐപിഎസും പറഞ്ഞു.
.
ചെന്താമരയും ഭാര്യയും തമ്മിൽ തെറ്റിപ്പിരിഞ്ഞതിനു പിന്നിൽ സജിതയാണെന്ന് ആരോപിച്ചായിരുന്നു അന്ന് സജിതയെ ചെന്താമര കൊലപ്പെടുത്തിയത്. വീടിന് എതിർവശത്ത് താമസിക്കുന്ന നീളൻ മുടിയുള്ള സ്ത്രീയാണ് കുടുംബ കലഹത്തിന് കാരണമെന്ന് ജോത്സ്യൻ പറഞ്ഞതിന് പിന്നാലെയാണ് ചെന്താമര 2019ൽ സജിതയെ കൊലപ്പെടുത്തിയത്. ഈ കേസിൽ ജാമ്യത്തിൽ കഴിയവെ 2025ൽ സജിതയുടെ ഭർത്താവ് സുധാകരൻ, ഭർതൃമാതാവ് ലക്ഷ്മി എന്നിവരെയും ചെന്താമര കൊലപ്പെടുത്തി. സജിത കൊലക്കേസിൽ ഇരട്ട ജീവപര്യന്തം ലഭിച്ചിട്ടും കുറ്റബോധമില്ലാതെയാണ് പ്രതി ചെന്താമര കോടതിയ വരാന്തയിൽ ഇരുന്നത്. പിഴത്തുക സജിതയുടെ മക്കൾക്ക് നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്.
.
ചെന്താമര അന്ധവിശ്വാസത്തിന് അടിമയാണെന്നാണ് അയാളുടെ ബന്ധുക്കളും നാട്ടുകാരും പറയുന്നത്. കുറച്ച് പൈസ കയ്യിൽ കിട്ടിയാൽ പോലും പൂജയ്ക്കും മന്ത്രവാദത്തിനുമെല്ലാം ഉപയോഗിക്കും. ഏതെങ്കിലും ജോത്സ്യർ എന്തെങ്കിലും ചെയ്യണമെന്നോ അമ്പലങ്ങളിൽ പോകണമെന്നോ പറഞ്ഞാൽ ഭാര്യയുടെയും മറ്റും സ്വർണം വിറ്റിട്ട് വരെ ചെന്താമര അത് ചെയ്യാറുണ്ട്. ഒരിക്കൽ ജോത്സ്യനെ കണ്ടപ്പോഴാണ് വീടിന്റെ എതിർവശത്ത് താമസിക്കുന്ന നീളൻ മുടിയുള്ള സ്ത്രീയാണ് കുടുംബപ്രശ്നങ്ങൾക്ക് കാരണമെന്ന് പറഞ്ഞത്. പിന്നാലെയാണ് ചെന്താമര സജിതയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് ബന്ധുക്കൾ പറയുന്നത്.
.
‘എന്റെ കുടുംബം നശിപ്പിച്ചാല്‍ ആരായാലും ഞാന്‍ തൊലയ്ക്കും.’ നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ഇരട്ടക്കൊലപാതക കേസില്‍ അന്വേഷണ സംഘത്തോടൊപ്പം ആലത്തൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ എത്തിയപ്പോള്‍ ചെന്താമര വിളിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു. 2019-ലെ സജിത വധക്കേസില്‍ ചെന്താമരയെ പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഇരട്ടജീവപര്യന്തത്തിന് വിധിച്ചപ്പോള്‍ കുറ്റബോധത്തിന്റെ കണിക പോലും ഇയാളുടെ മുഖത്തില്ലായിരുന്നു. സജിത കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി സജിതയുടെ ഭര്‍ത്താവ് സുധാകരനെയും ഭര്‍തൃമാതാവിനെയും വെട്ടിക്കൊന്ന കേസിലെ വിധിയും താമസിയാതെ പുറത്തുവരും.
.

സംസ്ഥാനത്ത് ഏറെ ജനശ്രദ്ധ ആകര്‍ഷിച്ച കേസുകളിലൊന്നാണ്‌ സജിത വധക്കേസ്. തന്റെ കുടുംബജീവിതം തകര്‍ന്നതില്‍ അയല്‍വാസി സജിതയ്ക്ക് പങ്കുണ്ടെന്ന തെറ്റിദ്ധാരണയില്‍നിന്നുണ്ടായ പകയാണ് കൊലപാതകത്തിലേക്കു നയിച്ചത്. കുറ്റകൃത്യവും ആസൂത്രണവും പ്രതി ഒറ്റയ്ക്കാണ് നടത്തിയത്. കടുത്ത അന്ധവിശ്വാസിയായിരുന്നു ചെന്താമര. മുടി നീട്ടി വളര്‍ത്തിയ ഒരു സ്ത്രീയാണ് തന്റെ കുടുംബപ്രശ്‌നങ്ങളുടെ കാരണമെന്ന് അയാള്‍ വിശ്വസിച്ചു. സജിതയെയും കുടുംബത്തെയും ഇയാള്‍ ഇടയ്ക്കിടെ ഭീഷണിപ്പെടുത്തുമായിരുന്നു. അത് കൊലപാതകത്തില്‍ കലാശിക്കുമെന്ന് ആരും കരുതിയില്ല.
.
2019 ഓഗസ്റ്റ് 31-ന് ഉച്ചയ്ക്ക് 12 മണിയോടെ ചെന്താമര സജിതയുടെ വീട്ടിലെത്തി. സജിത വീട്ടില്‍ ഒറ്റയ്ക്കാണെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമായിരുന്നു എത്തിയത്. വീടിനകത്ത് കയറിയ ഇയാള്‍ സജിതയെ ആഞ്ഞു വെട്ടി. കഴുത്തിന്റെ പിന്‍ഭാഗത്തും തോളിലും മാരമായി പരിക്കേറ്റ സജിത സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിസരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തില്‍ എല്ലാ വിരലുകളും ചൂണ്ടിയത് ചെന്താമരയിലേക്കാണ്. പോലീസിന് പിടികൊടുക്കാതിരിക്കാന്‍ നെല്ലിയാമ്പതി കാട്ടിലേക്ക് ഓടിയൊളിച്ച ചെന്താമര ദിവസങ്ങള്‍ക്ക് ശേഷമാണ് പിടിയിലാകുന്നത്.

Share
error: Content is protected !!