ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞു, എതിരെ വന്ന ബസ് ശരീരത്തിലൂടെ കയറിയിറങ്ങി; യുവാവിന് ദാരുണാന്ത്യം – വിഡിയോ

വണ്ടൂർ: വണ്ടൂർ-മഞ്ചേരി റോഡിൽ തിരുവാലി അങ്ങാടിക്കു സമീപം വളവിൽ ബൈക്ക് മറിഞ്ഞ് ബസിനടിയിലേക്കു വീണ യുവാവ്  മരിച്ചു. വട്ടപ്പറമ്പ് മാന്തൊടി കൃഷ്ണന്റെ മകൻ ജിഷ്ണു(30)വാണ് മരിച്ചത്. ഇന്നു രാവിലെ 9.15 നായിരുന്നു നാടിനെ നടുക്കിയ അപകടം.
.
ഒരു ലോറിക്ക് പിറകിൽ വരികയായിരുന്നു ബൈക്ക്. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന ബസ് കണ്ടതോടെ പെട്ടെന്ന് ബ്രേക്ക് ചെയ്തു. ഇത് ബൈക്ക് മറിയാൻ കാരണമാകുകയും എതിർദിശയിൽ വന്ന ബസിനടിയിലേക്ക് യുവാവ് തെറിച്ച് വീഴാൻ കാരണണാകുകകയും ചെയ്തതായാണ് പ്രാഥമിക നിഗമനം. ബസ് ശരീരത്തിലൂടെ കയറിയിറങ്ങിയതിനാൽ  ബൈക്ക് യാത്രക്കാരൻ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായാണ് വിവരം.

.
അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനായ ജിഷ്ണു വീട്ടിൽനിന്നു പണിസ്ഥലത്തേക്കു പോകുമ്പോഴായിരുന്നു അപകടം. വണ്ടൂരിൽനിന്ന് മഞ്ചേരിയിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസിനടിയിലേക്കാണു വീണത്. തിരുവാലി അഗ്നി രക്ഷാസേനയും എടവണ്ണ പൊലീസും സ്ഥലത്തെത്തി. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. അമ്മ: സുജാത (ആശാവർക്കർ). സഹോദരങ്ങൾ: ജിനുഷ, ഷിനുജ.
.

Share
error: Content is protected !!