മലയാളി പ്രവാസി യുവതി നാട്ടിൽ നിര്യാതയായി
ദമ്മാം: സൗദിയിൽ പ്രവാസിയായിരുന്ന മലയാളി യുവതി നാട്ടിൽ നിര്യാതയായി. അൽകോബാറിൽ പ്രവാസിയായിരുന്ന മലപ്പുറം പറമ്പിൽപീടിക കല്ലുങ്ങൽ വീട്ടിൽ തബ്ഷീറ തസ്നി (28) യാണ് മരിച്ചത്. രോഗ ബാധിതയായിരുന്നതിനാൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
.
അൽഖോബാറിൽ ജോലി ചെയ്യുന്ന സാദിഖ് ആണ് ഭർത്താവ്. ഭാര്യയുടെ രോഗ വിവരമറിഞ്ഞയുടനെ സാദിഖ് കഴിഞ്ഞ ദിവസം നാട്ടിലേക്ക് പോയിരുന്നു. കഴിഞ്ഞ മേയിലാണ് പ്രസവത്തിനായി തബ്ഷീറ തസ്നി നാട്ടിലേക്ക് പോയത്. ഒലിപ്രംകടവ് നെടുമ്പുറത്തു (കാപ്പാട്) പുതുകുളങ്ങര മജീദ്, ആയിഷ പരേക്കാട്ട് എന്നിവരാണ് തബ്ഷീറ തസ്നിയുടെ മാതാപിതാക്കൾ. മകൻ: റംസി റമ്മാഹ് (8). നജ്മുൽ ബിഷാറ, മശൂറ ബാനു, റിയ എന്നിവർ സഹോദരിമാരാണ്. ഏറെക്കാലമായി അൽകോബാറിലുണ്ടായിരുന്നതിനാൽ തബ്ഷീറ തസ്നിക്ക് വലിയ സുഹൃത് വലയം തന്നെ ദമ്മാമിലുണ്ട്. അവരുടെ ആകസ്മിക വിയോഗം പ്രവാസികളേയും കുടുംബിനികളേയും ഏറെ ദുഃഖത്തിലാഴ്ത്തി.


