നാട്ടിലേക്കുള്ള മടക്കയാത്രക്കിടെ മലയാളി ഉംറ തീർഥാടകൻ വിമാനത്താവളത്തിൽ മരിച്ചു

ജിദ്ദ: മലയാളി ഉംറ തീർഥാടകൻ ജിദ്ദ വിമാനത്താവളത്തിൽ മരണപ്പെട്ടു. ഇടുക്കി തോടുപുഴ വേങ്ങല്ലൂർ സ്വദേശി കാവാനപറമ്പിൽ ഇബ്രാഹിം (75) ആണ് മരിച്ചത്. ഉംറ കർമ്മങ്ങളും മദീന സന്ദർശനവും പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി ജിദ്ദ വിമാനത്താവളത്തിൽ എത്തിയതായിരുന്നു. ഇവിടെ വെച്ച് ഹൃദയാഘാതം വന്ന് മരണപ്പെടുകയായിരുന്നു. ജിദ്ദ കിംങ് ഫഹദ് ആശുപത്രി മോർച്ചറിയിലാണ് ഇപ്പോൾ മൃതദേഹം ഉള്ളത്. തുടർ നടപടിക്രമങ്ങൾ പൂരോഗമിക്കുന്നതായി ജിദ്ദ കെ എം സി സി വെൽഫയർ വിംങ് അറിയിച്ചു.

Share
error: Content is protected !!