മലയാളി യുവാവ് അബൂദബിയിൽ നിര്യാതനായി
അബൂദബി: അബൂദബിയിൽ മലയാളി യുവാവ് നിര്യാതനായി. തൃശൂർ അകലാട് അരുമ്പനയിൽ ജാസിർ (41) ആണ് മരിച്ചത്. അബൂദബിയിൽ ബിസിനസ് നടത്തിവരികയായിരുന്നു. ഇതിനിടെ അസുഖം ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ ആയിരുന്നു.
ഗോൾഡൻ ഗ്ലാസ് സ്ഥാപന ഉടമ പരേതനായ അബ്ദുർ റഹ്മാനാണ് പിതാവ്. കുടുംബ ബിസിനസ് നടത്തി വരികയായിരുന്നു ഇദ്ദേഹം. മാതാവ്: മൈമൂന, സഹോദരൻ: ജിഷാദ്, ഭാര്യയും മൂന്ന് മക്കളും അടക്കം അബൂദബിയിൽ സ്ഥിര താമസം ആയിരുന്നു. ബനിയാസ് ഖബർ സ്ഥാനിൽ ഖബറടക്കി. പിതാവ് അബ്ദുർ റഹ്മാൻ കഴിഞ്ഞ വർഷം അബൂദബിയിൽ വെച്ച് മരണപ്പെട്ടിരുന്നു.


