ലോഡ്‌ജ്‌ മുറിയിൽനിന്ന് മയക്കുമരുന്നും കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ

മണ്ണാർക്കാട്: പട്ടണത്തിലെ ലോഡ്‌ജ്‌ മുറിയിൽനിന്ന് മെത്താംഫെറ്റമിനും കഞ്ചാവുമായി യുവതിയെയും രണ്ട് യുവാക്കളെയും മണ്ണാർക്കാട് പോലീസ് പിടികൂടി.

കോഴിക്കോട് വെള്ളയിൽ കലയത്തുപറമ്പ്‌ മർജീന (37), മണ്ണാർക്കാട് തെങ്കര മണലടി അപ്പക്കാടൻ മുനീർ (32), മലപ്പുറം തിരൂർക്കാട് കൊങ്ങയത്ത് മുഹമ്മദ് നിഹാൽ (22) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരിൽനിന്ന് 3.87 ഗ്രാം മെത്താംഫെറ്റമിനും 83.02 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്.

വെള്ളിയാഴ്ച രാവിലെ 10.30-നാണ് സംഭവം. രഹസ്യവിവരത്തെത്തുടർന്ന് പോലീസ് ഇൻസ്പെക്ടർ എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു. ഈസമയം മുനീറും മർജീനയുമാണ് മുറിയിലുണ്ടായിരുന്നത്. ഇവർക്ക് മുറിയെടുത്തുകൊടുത്തത് നിഹാലാണ്.

തുടർന്നു നടത്തിയ പരിശോധനയിൽ ഇവരിൽനിന്ന്‌ മയക്കുമരുന്നും കഞ്ചാവും പിടികൂടുകയായിരുന്നു. നിഹാലിനെ മണ്ണാർക്കാടിന്റെ മറ്റൊരുഭാഗത്തുവെച്ചാണ് അറസ്റ്റുചെയ്തത്. മുനീറിന്റെ പേരിൽ ശ്രീകൃഷ്ണപുരംപോലീസിൽ സമാനകേസ് നിലവിലുള്ളതായും പോലീസ് പറഞ്ഞു.

Share
error: Content is protected !!