‘Thank You Reshmi from Kerala’: മലയാളി യുവതിയുടെ നേതൃത്വത്തിൽ ഗസ്സയിൽ കുടിവെള്ളമെത്തി; നന്ദി പറഞ്ഞ് ഗസ്സ നിവാസികൾ – വിഡിയോ

ഗസ്സ: ഗസ്സയില്‍ നിന്നും തെക്കന്‍ ഗസ്സയിലേക്ക് പലായനം ചെയ്ത കുടുംബങ്ങള്‍ക്ക് സഹായവുമായി മലയാളി യുവതി. 250 കുടുംബങ്ങള്‍ക്ക് 3,000 ലിറ്ററിന്റെ പ്രൈവറ്റ് വാട്ടര്‍ ട്രക്ക് എത്തിച്ച് മാതൃകയായിരിക്കുകയാണ് കൂട്ട് കമ്മ്യൂണിറ്റിയുടെ സ്ഥാപകയും കലാകാരിയുമായ ശ്രീരശ്മി. തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ രശ്മി ഗസ്സക്കാര്‍ തയ്യാറാക്കിയ വീഡിയോയും തന്‍റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

‘കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്ന ഘട്ടത്തില്‍ പ്രൈവറ്റ് വാട്ടര്‍ ടാങ്ക് എത്തിക്കുക എന്ന വഴി മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. പലസ്തീന് വേണ്ടി സ്‌നേഹം പകുത്തു നല്‍കുന്ന എല്ലാവര്‍ക്കും ഒരായിരം നന്ദി’, രശ്മി കുറിച്ചു. ‘ഇന്ത്യയിലെ കേരളത്തില്‍ നിന്നുള്ള രശ്മിക്കും സുഹൃത്തുക്കള്‍ക്കും നന്ദി’യെന്ന് പറഞ്ഞുള്ള പോസ്റ്ററുകള്‍ പിടിച്ചാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള ഗസ്സന്‍ ജനത നന്ദി അറിയിച്ചത്. കുടിവെള്ളം ശേഖരിക്കുന്ന വീഡിയോയും ഇതിനോടൊപ്പം അവര്‍ പങ്കുവെച്ചിട്ടുണ്ട്.
.

 

View this post on Instagram

 

A post shared by Sreereshmi (@shre.reshmi)


.
ശ്രീരഷ്മിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് വായിക്കാം..

“എന്റെ പ്രിയപ്പെട്ട മനുഷ്യരെ…🇵🇸❤️🌎
എന്റെ ഹൃദയം നിറഞ്ഞൊഴുകുകയാണ്.
ഈ കുഞ്ഞു മുറിയിലിരുന്ന് നിസഹായത കൊണ്ട് അസ്വസ്ഥതപ്പെട്ട ഒരു രാത്രിയിൽ തിരഞ്ഞു കണ്ടുപിടിച്ചതാണ് പ്രിയപ്പെട്ട മൊഷീറയെയും വേസാമിനെയും..

വേണ്ടപ്പെട്ടവരോടൊക്കെ സഹായങ്ങൾ ചോദിച്ചതിൽ സ്നേഹമായും കരുണയായും തനിക്ക് ഉള്ളതിൽ നിന്നും ഒരു പകുതി ഗാസയിലെ കുഞ്ഞുങ്ങൾക്ക് വേണ്ടി പകുത്തുതന്ന മനുഷ്യരെ….
ഗാസയ്ക്കായി സമാഹരിച്ചതെല്ലാം അർഹതപ്പെട്ട കൈകളിലേക്ക് നമ്മൾ എത്തിച്ചിരിക്കുന്നു.. പലസ്തീൻ ജനതയുടെയും ഓരോ തുകയും നൽകിയ എല്ലാ മനുഷ്യരോടുമുള്ള പരിപൂർണ ബഹുമാനത്തോടെ സോഷ്യൽ മീഡിയയിലെ ഇത്തരം Humanitarian support ന്റെ ട്രാൻസ്പരൻസിയ്ക്ക് വേണ്ടി ഗാസയിൽ നിന്നും അവർ ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്.
നിങ്ങൾ നൽകിയ ഓരോ രൂപയ്ക്കും, സ്‌നേഹത്തിനും , പ്രാർത്ഥനയ്ക്കും , വിശ്വസിച്ചതിനും, നൽകിയതിനും, മനുഷ്യത്വത്തോടൊപ്പം നിന്നതിനും ഹൃദയത്തിൽ നിന്നും നന്ദി. മറ്റുള്ളവരിലേക്ക് കൂടി നീട്ടുന്ന നിങ്ങളുടെ കൈകൾ ഒരിക്കലും ഒഴിയാതിരിക്കട്ടെ….

What we could gather for Gaza has finally reached the hands it was meant for. They even shared a video so I can show you with full respect and transparency. That every rupee, every bit of love, every prayer you entrusted to me truly made its way to the people who needed it most.🇵🇸”

Share
error: Content is protected !!