തല കയറിൽ, ശരീരം പുഴയിൽ: തുഷാരഗിരിയിൽ പാലത്തിൽ കയർകെട്ടി ചാടി കഴുത്തറ്റ് മരിച്ചയാളെ തിരിച്ചറിഞ്ഞു
കോഴിക്കോട്: തുഷാരഗിരി ആർച്ച് മോഡൽ പാലത്തിൽ കയർ കെട്ടി പുഴയിലേക്കു ചാടി തലയും ഉടലും വേർപെട്ട നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. പുലിക്കയം കള്ള് ഷാപ്പ് തൊഴിലാളി മൈക്കാവ് കുഴിക്കനാംകണ്ടത്തിൽ കെ. പി ബെന്നി (45) ആണ് മരണപ്പെട്ടത്.
പാലത്തിന്റെ കൈവരിയിൽ കയറ് ബന്ധിച്ചു കഴുത്തിൽ കെട്ടി പുഴയിലേക്കു ചാടിയപ്പോൾ കഴുത്തറ്റ് ശരീരഭാഗം പുഴയിൽ പതിക്കുകയായിരുന്നു. മൃതദേഹത്തിന്റെ തല കയറിൽ മുറുകി കുടുങ്ങിയ നിലയിലും, ശരീരം അറ്റു പാലത്തിന് താഴെ വീണുകിടക്കുന്ന രീതിയിലാണ് കാണപ്പെട്ടത്.
ബുധനാഴ്ച രാവിലെ വിനോദ സഞ്ചാരികളാണ് കയറിന്റെ അറ്റത്ത് തല മാത്രം തുങ്ങി കിടക്കുന്നത് കണ്ടത്. കോടഞ്ചേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


