സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

ജിദ്ദ: പ്രവാസി മലയാളി സൗദിയിലെ ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. മലപ്പുറം കൊണ്ടോട്ടിയിലെ എക്കാപറമ്പ് കൈപറമ്പിൽ സ്വദേശി മുണ്ടോടൻ അബ്ദുൽ റഷീദ് (ബിച്ചു – 45) ആണ് മരിച്ചത്. ജാമിഅ ഖുവൈസയിൽ ആയിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. നെഞ്ചുവേദനയെ തുടർന്ന് ജാമിഅ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊണ്ടോട്ടി എക്കാപറമ്പ് മുണ്ടോടൻ അലവി ഹാജിയാണ് പിതാവ്, മാതാവ് ഫാത്തിമ. ഭാര്യ: സബ്ന പുല്ലുപറമ്പൻ. മുഹമ്മദ് ശുഹൈബ്, ഹമ്മദ് സാബിത്, ഐഫ എന്നിവർ മക്കളാണ്. വീരാൻ കുട്ടി, സാജിദ് എന്നിവർ സഹോദരങ്ങളാണ്. മൃതദേഹത്തിൻ്റെ തുടർ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി കെ.എം.സി.സി ജിദ്ദ വെൽഫെയർ വിങ് അറിയിച്ചു.

Share
error: Content is protected !!