അബ്ദുറഹീമിന് അടുത്ത വർഷം മോചനം; വധശിക്ഷ വേണമെന്ന ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച അപ്പീൽ സൗദി സുപ്രിംകോടതി തള്ളി
റിയാദ്: റിയാദിലെ ജയിലില്‍ തടവിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന് അടുത്ത വർഷം മോചനം ലഭിക്കും. റഹീമിന് വധശിക്ഷ വേണമെന്ന പ്രോസിക്യൂഷൻ അപ്പീൽ സൗദി സുപ്രിംകോടതി തള്ളി. 20 വർഷം തടവുശിക്ഷ മതിയെന്ന കീഴ് കോടതി വിധി സുപ്രീം കോടതിയും കോടതി ശരിവെച്ചു. കീഴ് കോടതി വിധിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ അപ്പീൽ തള്ളികൊണ്ടാണ് സുപ്രീം കോടതി വിധി.
ജയിൽ കാലാവധി പൂർത്തിയാക്കി അടുത്ത വർഷം റഹീമിന് പുറത്തിറങ്ങാം. സൗദി ബാലന്റെ കൊലപാതകത്തിലാണ് കോഴിക്കോട് സ്വദേശിയായ അബ്ദുറഹീം ജയിലിലായത്. മരിച്ച സൗദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട ദിയാധനം നൽകിയതിനെ തുടർന്ന് കഴിഞ്ഞ ജൂലൈ രണ്ടിന് അബ്ദുറഹീമിന്റെ വധശിക്ഷ സൗദി സുപ്രിംകോടതി റദ്ദാക്കിയിരുന്നു. 34 കോടി രൂപയാണ് റഹീമിന്റെ മോചനത്തിനുള്ള ദിയാധനമായി കൈമാറിയിരുന്നത്.
.
നേരത്തെ മെയ് 26ന് ഇരുപത് വര്‍ഷത്തെ ശിക്ഷ വിധിച്ച റിയാദിലെ ക്രിമിനല്‍ കോടതിയുടെ വിധി ജൂലൈ 9 ന് അപ്പീല്‍ കോടതി ശരിവെച്ചിരുന്നു. അന്തിമവിധി പ്രഖ്യാപനത്തിനായി സുപ്രിംകോടതിയുടെ പരിഗണനയിലായിരുന്നു. പ്രോസിക്യൂഷന്റെ അപ്പീലിനെതിരെ അബ്ദുറഹീമിന്റെ അഭിഭാഷകരും സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. കേസിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍
അപ്പീല്‍ കോടതിയിലും സുപ്രിംകോടതിയിലും അബ്ദുറഹീമിന്റെ അഭിഭാഷകരായ അഡ്വ റെനയും അബുഫൈസലും അബ്ദുറഹീമിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ദീഖ് തുവൂരും രംഗത്തുണ്ടായിരുന്നു.
.
സുപ്രിംകോടതിയുടെ വിധി ഏറെ സന്തോഷം നല്‍കുന്നതാണെന്ന് റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതി അറിയിച്ചു.


