പ്രവാസി മലയാളി ബാഡ്മിന്‍റൺ കോർട്ടിൽ കുഴഞ്ഞ് വീണ് മരിച്ചു
കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ കുഴഞ്ഞ് വീണ് മരിച്ചു. എറണാകുളം പെരുമ്പടപ്പ് സ്വദേശിയായ ജേക്കബ് ചാക്കോ (43 വയസ്) ആണ് മരിച്ചത്. റിഗ്ഗയിൽ ബാഡ്മിന്റൺ കളി കഴിഞ്ഞ് മടങ്ങാനിരിക്കെ കോർട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ബാങ്ക് മാനേജരായി ജോലി ചെയ്തുവരികയായിരുന്നു. എറെ നാളായി കുവൈത്തിലുള്ള ജേക്കബ് ചാക്കോ കുടുംബ സമേതം സാൽമിയയിലായിരുന്നു താമസം.
ഭാര്യ: പാർവതി, മക്കൾ: നാഥാൻ, നയന ഇന്ത്യൻ എക്സലൻസി സ്കൂൾ സാൽമിയയിൽ പഠിക്കുന്നു. ഒ ഐ സി സി കെയർ ടീമിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.


