‘വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ ഇതിനകം പോസ്റ്റ്‌ ചെയ്യുമായിരുന്നു, വൈകിപ്പോയതിൽ വിഷമമുണ്ട്’; കലാഭവൻ നവാസിൻ്റെ ഓർമ്മകളിൽ ഒരു പുതിയ അപ്ഡേറ്റുമായി മക്കൾ

കൊച്ചി: മലയാള സിനിമയിലെയും മിമിക്രി രംഗത്തെയും പ്രശസ്ത കലാകാരനായിരുന്ന കലാഭവൻ നവാസിൻ്റെ ആകസ്മിക വിയോഗം ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് സംഭവിച്ചത്. കരിയറിൽ ശക്തമായ തിരിച്ചുവരവ് നടത്തുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിൻ്റെ മരണം. നവാസിൻ്റെ ഓർമ്മകളിൽ ഒരു പുതിയ അപ്ഡേറ്റുമായി അദ്ദേഹത്തിൻ്റെ മക്കളാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. നവാസിൻ്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹവും ഭാര്യയും നടിയുമായ രഹ്നയും ഒന്നിച്ചഭിനയിച്ച ‘ഇഴ’ എന്ന സിനിമയുടെ വിശേഷങ്ങൾ മക്കൾ പങ്കുവെച്ചത്.

വാപ്പച്ചിയും ഉമ്മച്ചിയും ഒന്നിച്ചഭിനയിച്ച ‘ഇഴ’ എന്ന സിനിമ യൂട്യൂബിൽ റിലീസ് ചെയ്ത വിവരം എല്ലാവരും അറിഞ്ഞുകാണുമെന്ന് കരുതുന്നു. വാപ്പച്ചി ഉണ്ടായിരുന്നെങ്കിൽ ഈ സന്തോഷം ഇതിനോടകം നിങ്ങളുമായി പങ്കുവെക്കുമായിരുന്നു. പോസ്റ്റ് ചെയ്യാൻ വൈകിയതിൽ വിഷമമുണ്ട്. എല്ലാവരും സിനിമ കാണണം,” എന്നാണ് കുറിപ്പിൽ പറയുന്നത്.
.

.

ഹൃദയാഘാതത്തെ തുടർന്ന് അപ്രതീക്ഷിതമായി മരണം സംഭവിച്ച നവാസ്, കരിയറിൽ സജീവമായി നിൽക്കുമ്പോഴാണ് വിടവാങ്ങിയത്. ‘ഇഴ’ ഉൾപ്പെടെ നിരവധി സിനിമകൾ അദ്ദേഹത്തിൻ്റെ അവസാനകാലത്ത് പൂർത്തിയാക്കിയിരുന്നു. ഈ സിനിമയുടെ റിലീസ് നവാസിൻ്റെ കലാജീവിതത്തോടുള്ള ആദരവായി കൂടിയാണ് അദ്ദേഹത്തിൻ്റെ കുടുംബം കാണുന്നത്. നിരവധി ചിത്രങ്ങളിലൂടെയും ടെലിവിഷൻ കോമഡി പരിപാടികളിലൂടെയും പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയ കലാഭവൻ നവാസിൻ്റെ ഓർമ്മകൾക്ക് ഈ സിനിമ ഒരു പുതിയ അർത്ഥം നൽകുന്നു.
.

Share
error: Content is protected !!