രണ്ട് മാസം മുമ്പ് നാട്ടിൽ നിന്നെത്തിയ പ്രവാസി വാഹനപകടത്തിൽ മരിച്ചു

ജുബൈൽ: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ ഉള്ളാൾ സ്വദേശി മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. മില്ലത്ത് നഗര്‍ സ്വദേശി മുഹമ്മദിന്റെ മകൻ അബ്ദുല്‍ റാസിഖാണ് (27) മരിച്ചത്.

ഞായറാഴ്ച രാത്രി റാസിക് സ്റ്റാഫ് ബസിൽ ജോലിസ്ഥലത്തേക്ക് പോകുമ്പോൾ മറ്റൊരു ബസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് കുടുംബം അറിയിക്കുന്നത്.

സൗദിഅറേബ്യയിലെ ജുബൈലിൽ പോളിടെക് കമ്പനിയിൽ ജോലി ചെയ്തിരുന്ന റാസിഖ്, സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. ജൂലൈയിൽ നാട്ടിൽ വന്ന് തിരിച്ചുപോയി കഴിഞ്ഞ മാസം 15 നാണ് സൗദി അറേബ്യയിൽ ജോലിയില്‍ തിരികെ പ്രവേശിച്ചത്.

കുടുംബത്തിലെ ഇളയ മകനായിരുന്നു റാസിഖ്. അസുഖം മൂലം നേരത്തെ സഹോദരനും സഹോദരിയും മരിച്ചിരുന്നു.

Share
error: Content is protected !!