ഉംറക്കെത്തിയ മലയാളി തീർഥാടകൻ നിര്യാതനായി; മരണം മദീനയിൽ നിന്ന് മക്കയിലേക്കുള്ള യാത്രക്കിടെ

ഖുലൈസ്: ഉംറ നിർവഹിക്കാനായി എത്തിയ മലയാളി തീർഥാടകൻ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് സ്വദേശി മീനാർകുഴി നെച്ചിക്കോടൻ മുഹമ്മദലി (56) ആണ് മരിച്ചത്. സൗദിയിലെ ഖുലൈസിൽ വെച്ചായിരുന്നു അന്ത്യം. മദീനയിൽ സന്ദർശനത്തിന് ശേഷം മക്കയിലേക്ക് പുറപ്പെട്ടതായിരുന്നു. യാത്രക്കിടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു മരണം.

മലപ്പുറം മക്കരപ്പറമ്പ് പഴമള്ളൂർ സ്വദേശിയാണ് ഇദ്ദേഹം. മരണവിവരം അറിഞ്ഞ ഉടൻ തന്നെ ഖുലൈസ് കെഎംസിസി (കേരള മുസ്ലിം കൾച്ചറൽ സെന്റർ) പ്രവർത്തകർ ആവശ്യമായ സഹായങ്ങളുമായി രംഗത്തെത്തി. മൃതദേഹം ഇപ്പോൾ ഖുലൈസ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണാനന്തരമുള്ള നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണെന്ന് കെഎംസിസി പ്രവർത്തകർ അറിയിച്ചു.

Share
error: Content is protected !!