വെള്ളാപ്പള്ളി വർഗീയ പരാമർശം ഒഴിവാക്കണം, സമൂഹത്തെ വർഗീയമായി വേർതിരിക്കാൻ നോക്കരുത്- മന്ത്രി കെ.കൃഷ്ണൻകുട്ടി

തിരുവനന്തപുരം: വർഗീയ പരാമർശങ്ങൾ നടത്തുന്നത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഒഴിവാക്കണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. സമൂഹത്തെ വർഗീയമായി വേർതിരിക്കാൻ നോക്കുന്നത് ശരിയല്ല എന്നും മന്ത്രി പറഞ്ഞു.

എല്ലാ ജനവിഭാഗങ്ങളേയും ഒന്നിപ്പിക്കാനാണ് ശ്രീനാരായണ ഗുരു ശ്രമിച്ചത്. അത് തുടരാനാണ് വെള്ളാപ്പള്ളി ശ്രമിക്കേണ്ടത്. എൽഡിഎഫ് സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരികയാണ്. അതിൽ ഹിന്ദുവുണ്ട് മുസ്ലിമുണ്ട് ക്രിസ്ത്യാനികളുണ്ട്- മന്ത്രി പറഞ്ഞു.

വർഗീയത പറയുന്ന അതേ ആളുകളുടെ വേദിയിൽ എത്തി പുകഴ്ത്തുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്; ഒരു സംഗമത്തിൽ പോയി അവിടെ വരുമ്പോൾ അന്ന് ചെയ്ത പ്രവൃത്തിയെക്കുറിച്ചായിരിക്കും സൂചിപ്പിക്കുക. വർഗീയതയ്ക്കെതിരായിട്ട് തന്നെയാണ് മുഖ്യമന്ത്രി നിൽക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീനാരായണീയം കൺവെൻഷൻ സെന്റർ ഉദ്ഘാടവേദിയിൽ വെച്ചായിരുന്നു മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ പ്രകീർത്തിച്ചത്.

Share
error: Content is protected !!