ലൈറ്റർ രൂപത്തിലുള്ള സ്‌പൈ ക്യാമറയിൽ യുവതിയുടെ വീഡിയോ പകർത്തി; പൈലറ്റ് അറസ്റ്റിൽ
ന്യൂഡൽഹി: അനുവാദമില്ലാതെ യുവതിയുടെ വീഡിയോ പകർത്തിയതിന് സ്വകാര്യ എയർലൈൻ പൈലറ്റ് അറസ്റ്റിലായി. ലൈറ്ററിന്റെ രൂപത്തിലുള്ള ചെറിയ രഹസ്യ സ്‌പൈ ക്യാമറ ഇയാളിൽനിന്ന് കണ്ടെടുത്തു. ഉത്തർപ്രദേശിലെ ആഗ്രയിലെ സിവിൽ ലൈൻസ് ഏരിയയിൽ താമസിക്കുന്ന മോഹിത് പ്രിയദർശി(31)യാണ് പിടിയിലായത്.
.
പോലീസ് ബിഎൻഎസ് വകുപ്പ് 77/78 പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതി അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സംശയിക്കുന്നയാളുടെ ചിത്രം പോലിസ് പ്രചരിപ്പിക്കുകയും ചെയ്തു.

ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയായ മോഹിത് പ്രിയദർശി അവിവാഹിതനാണ്. വ്യക്തിപരമായ സംതൃപ്തിക്ക് വേണ്ടിയാണ് ഇത്തരം വീഡിയോകൾ നിർമ്മിക്കുന്നതെന്ന് ഇയാൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ലൈറ്ററിന്റെ രൂപത്തിലുള്ള ഒരു രഹസ്യ സ്‌പൈ ക്യാമറ ഇയാളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.