വിമാനത്താവളത്തിലേക്ക് പോകാൻ സുഹൃത്തുക്കളെത്തിയപ്പോൾ കണ്ടത് മരിച്ച നിലയിൽ; ഇന്ന് നാട്ടിലേക്ക് പോകാനിരുന്ന മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി
ദോഹ: മലയാളി പ്രവാസി ഖത്തറിൽ നിര്യാതനായി. നാട്ടിക മഹല്ല് സ്വദേശിയും പഴയ ഐസ് പ്ലാന്റിന് വടക്ക് ഭാഗം താമസക്കാരനുമായ കല്ലിപറമ്പിൽ കുഞ്ഞിബീരാന്റെ മകൻ റഷീദ് (50) ആണ് മരിച്ചത്. ഇന്ന് നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുത്തിരുന്നു. ഇദ്ദേഹത്തെ വിമാനത്താവളത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാനായി സുഹൃത്തുക്കൾ താമസസ്ഥലത്ത് എത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഭാര്യ: ഫാത്തിമ. മക്കൾ: റിഫാൻ, ഫർഹാന, ഫർസാന.


