മലപ്പുറത്ത് സ്കൂളില്‍ ആര്‍എസ്എസിൻ്റെ ഗണഗീതം പാടി കുട്ടികള്‍; അബദ്ധം പറ്റിയതെന്ന് അധികൃതര്‍ – വിഡിയോ
തിരൂര്‍: മലപ്പുറം തിരൂരില്‍ സ്കൂളില്‍ ആര്‍എസ്എസിന്റെ ഗണഗീതം പാടി കുട്ടികള്‍. ആലത്തിയൂര്‍ കെഎച്ച്എംഎച്ച്എസ് സ്കൂളിലാണ് ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിന് കുട്ടികള്‍ ഗണഗീതം പാടിയത്. കുട്ടികള്‍ പാടാന്‍ തീരുമാനിച്ച ഗാനങ്ങള്‍ മുന്‍കൂട്ടി പരിശോധിച്ചിരുന്നില്ലെന്നും അബദ്ധം പറ്റിയതാണെന്നുമാണ് സ്കൂള്‍ അധികൃതരുടെ പ്രാഥമിക വിശദീകരണം.
.
വിദ്യാര്‍ഥികളെ ഗ്രൂപ്പുകളായി തിരിച്ചാണ് പരിപാടികള്‍ നടത്തിയിരുന്നത്. അത്തരത്തില്‍ ഒരു ഗ്രൂപ്പിലെ കുട്ടികളാണ് ഗണഗീതം ആലപിച്ചത്. കുട്ടികള്‍ തിരഞ്ഞെടുത്ത പാട്ടുകള്‍ പരിശോധിക്കാനുള്ള സമയം കിട്ടിയില്ല എന്നാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. ‘കുട്ടികള്‍ പാടിയതാണ്, മുന്‍കൂട്ടി പരിശോധിച്ചിരുന്നില്ല. അബദ്ധം പറ്റിയതാണ്.’ സ്കൂള്‍ അധികൃതര്‍ പറയുന്നു.

കുട്ടികള്‍ക്ക് എവിടെ നിന്നാണ് ഈ പാട്ടി ലഭിച്ചതെന്നോ, എങ്ങനെയാണ് കുട്ടികള്‍ ഈ പാട്ട് തിരഞ്ഞെടുത്തതെന്നോ അറിയില്ല. കുട്ടികള്‍ ഗണഗീതം പാടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഡി.വൈ.എഫ്.ഐ, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകൾ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധത്തെ തുടർന്ന് ഉത്തരവാദികളായ അധ്യാപകർക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്ന് പ്രിൻസിപ്പൽ രേഖാമൂലം ഉറപ്പ് നൽകി
.