യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; സ്വകാര്യ ബസിൽ യാത്രക്കാരി കുഴഞ്ഞുവീണ് മരിച്ചു- വിഡിയോ

തൃശൂർ: തൃശൂരിൽ ബസിൽ കുഴഞ്ഞുവീണ യാത്രക്കാരി മരിച്ചു. അന്തിക്കാട് കുറ്റിമാവ് സ്വദേശി വന്നേരി വീട്ടിൽ ഗോപാലന്റെ മകൾ ലീന (56) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് സംഭവം. അന്തിക്കാട് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന സ്വാകര്യ ബസിൽ കുറ്റുമാവിൽനിന്നാണ് ലീന കയറിയത്. യാത്രക്കിടെ അന്തിക്കാട് ആൽ സെന്ററിൽ വച്ചാണ് അസ്വസ്ഥത പ്രകടിപ്പിച്ചത്.

കണ്ടക്ടറും ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാരും ചേർന്ന് ലീനയ്ക്ക് വെള്ളം നൽകി. ഇതേ ബസിൽ തന്നെ ഇവരെ കാഞ്ഞാണിയിലെ ആശുപത്രിയിലും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share
error: Content is protected !!