‘ക്ഷേത്രത്തിലെ പണം ദൈവത്തിന്റേത്, സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുള്ളതല്ല’: മദ്രാസ് ഹൈക്കോടതി

ചെന്നൈ: ക്ഷേത്രഫണ്ടുകള്‍ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവ്. ക്ഷേത്രത്തിന്റെ ഫണ്ട് ഉപയോഗിച്ച് വിവാഹ മണ്ഡപങ്ങളും ഹാളും നിര്‍മിക്കാന്‍ അനുമതി നല്‍കിയ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവ് ബെഞ്ച് റദ്ദാക്കി.

ക്ഷേത്രത്തിലെ പണം പൊതുമുതലായോ സര്‍ക്കാര്‍ പണമായോ കണക്കാക്കാനാവില്ലെന്നാണ് കോടതി വിധി. ജസ്റ്റിസ് എസ്എം സുബ്രമണ്യം, ജസ്റ്റിസ് ജി . അരുള്‍ മുരുഗന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

ക്ഷേത്രങ്ങള്‍ ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളല്ല. അവയുടെ ഫണ്ടുകള്‍ ഹിന്ദു മത, ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ് (എച്ച്ആര്‍ & സിഇ) നിയമത്തിലെ വിവിധ വകുപ്പുകളില്‍ വിവരിച്ചിരിക്കുന്ന നിയമപരമായ ഉദ്ദേശ്യങ്ങള്‍ക്കുള്ളില്‍ തന്നെയായിരിക്കണമെന്നും ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടി.

Share
error: Content is protected !!