‘രോ​ഗിയുടെ നെഞ്ചിൽ സർജിക്കൽ ട്യൂബ് കുടുങ്ങി’; ശസ്ത്രക്രിയാ പിഴവ് സമ്മതിച്ച് ഡോക്ടർ

തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയിൽ വീഴ്ച ഉണ്ടായെന്ന് സമ്മതിച്ച് ഡോക്ടർ.നെഞ്ചിൽ സർജിക്കൽ ട്യൂബ് കുടുങ്ങിയെന്ന മലയിൻകീഴ് സ്വദേശിനി സുമയ്യയുടെ പരാതിയിലാണ് ഡോക്ടർ വീഴ്ച സമതിച്ചത്.

ഡോ. രാജീവ്‌ കുമാർ രോഗിയുടെ ബന്ധുവുമായി സംസാരിക്കുന്ന ശബ്ദ രേഖ പുറത്ത് വന്നു. പറ്റിയത് തെറ്റു തന്നെയാണെന്നും എന്നാല്‍ താനല്ല അത് ചെയ്തതെന്നും അതിനെ കുറിച്ച് അറിയില്ലെന്നും ശ്രീചിത്രയിൽ കാണിക്കാനും ഡോക്ടര്‍ പറയുന്നുണ്ട്. ആശുപത്രി ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്നും ഡോക്ടർ ശബ്ദരേഖയിൽ പറയുന്നു.ശസ്ത്രക്രിയ നടത്തിയത് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാജീവ് കുമാറാണെന്നാണ് സുമയ്യയുടെ ബന്ധുക്കള്‍ പറയുന്നത്. പിഴവിൽ പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം .

Share
error: Content is protected !!