കോറോടിച്ച് പോകുന്നതിനിടെ ബോധരഹിതനായി; വാഹനം ഡിവൈഡറിൽ ഇടിച്ച് നിന്നു, ബഹ്റൈനിൽ മലയാളി മരിച്ചു
മനാമ: പ്രവാസി മലയാളി ബഹ്റൈനിൽ നിര്യാതനായി. കോഴിക്കോട് വടകര മുയിപ്ര സ്വദേശി സുരേഷ് ബാബുവാണ് മരിച്ചത്. 60 വയസായിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വയം കാറോടിച്ച് ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ഇതിനിടെ ബോധരഹിതനായതോടെ കാർ ഡിവൈഡറിൽ ഇടിച്ച് നിന്നു. തുടർന്ന് ആരോഗ്യപ്രവർത്തകരെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
22 വർഷത്തോളമായി ബഹ്റൈനിൽ പ്രവാസിയാണ് ഇദ്ദേഹം. നിലവിൽ ഒരു സ്വകാര്യ ബിസിനസ് സ്ഥാപനം നടത്തിവരികയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.


