ലഹരിമരുന്ന് കടത്ത്: സൗദിയിൽ അഞ്ച് പ്രവാസികളുടെ വധശിക്ഷ നടപ്പാക്കി

നജ്‌റാന്‍: ലഹരിമരുന്ന് കടത്ത് പ്രതികളായ അഞ്ച് സൊമാലിയക്കാരുടെ വധശിക്ഷ നജ്‌റാനില്‍ നടപ്പാക്കി. ഇന്നലെയാണ് അഞ്ച് പേരുടെയും ശിക്ഷ നടപ്പാക്കിയത്. സൗദിയിലേക്ക് ഹഷീഷ് ശേഖരം കടത്തുന്നതിനിടെ അറസ്റ്റിലായ ഖാലിദ് അബ്ദി ഇബ്രാഹിം അറബ്, ഹസന്‍ അഹമ്മദ് അബ്ദുല്ല മുഹമ്മദ്, മഹ്മൂദ് ആദം സല്‍ബ് ബല്ല, ജൗഹര്‍ ഇബ്രാഹിം ത്വയ്യിബ് അബ്ദുല്ല, അബ്ദുറഹ്മാന്‍ ഹസന്‍ ഉമര്‍ അലി എന്നിവര്‍ക്കാണ് ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Share
error: Content is protected !!