വയനാട് ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു; ഗതാഗതം പൂർണമായും സ്തംഭിച്ചു
വയനാട് ചുരത്തിൽ മണ്ണും മരവും റോഡിലേക്ക് പതിച്ചു. ഗതാഗതം പൂർണമായും നിലച്ചു. ചുരം വഴി കടന്ന് പോയ യാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചതോടെയാണ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടത്.
നിലവിൽ ചുരത്തിലെ ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്. ആംബുലൻസുകൾ ഉൾപ്പെടെ ഉള്ള അത്യാവശ്യ വാഹനങ്ങൾ മറ്റു വഴികൾ ഉപയോഗപ്പെടുത്തുക. ഫയർ ഫോഴ്സ്സ്, ജെസിബി എന്നീ വാഹനങ്ങൾക്ക് സംഭവ സ്ഥലത്തേക്ക് എത്താൻ വഴി ഒരുക്കുക.
താമരശ്ശേരി ചുരം കയറേണ്ട വാഹനങ്ങൾ താമരശ്ശേരി ചുങ്കത്തുനിന്നും തിരിഞ്ഞ് പേരാമ്പ്ര, കുറ്റ്യാടി ചുരം വഴിതിരിഞ്ഞു പോകണമെന്ന് പൊലീസ് അറിയിച്ചു.


