വിദേശത്ത് നിന്നുള്ളവർക്ക് ഉംറ വിസ; ഏജന്റുറുമാരില്ലാതെ നേരിട്ട് അപേക്ഷിക്കാം

റിയാദ്: വിദേശത്ത് നിന്നുള്ളവർക്ക് ഉംറ വിസക്ക് ഏജന്റുറുമാരില്ലാതെ നേരിട്ട് അപേക്ഷിക്കാനുള്ള പദ്ധതിയുമായി സൗദി ഹജ് ഉംറ മന്ത്രാലയം. ഇതിന്നായി ഉംറ നുസുക് ആപ്ലിക്കേഷൻ വഴി അപേക്ഷിക്കാമെന്നും ഇന്ന് മുതൽ പ്രാബല്യത്തിലായതായും മന്ത്രാലയം അറിയിച്ചു.

അപേക്ഷകർക്ക് ഉംറ വിസയോടൊപ്പം അനുബന്ധ സേവനങ്ങൾക്കും ആപ്ലിക്കേഷൻ വഴി അപേക്ഷിക്കാൻ അവസരമുണ്ട്. സൗദി അറേബ്യക്ക് പുറത്ത് നിന്നുള്ള ഉംറ തീർഥാടകർക്ക് നുസുക് ഉംറ ആപ്ലിക്കേഷൻ മികച്ച സൗകര്യമാണ് ഉറപ്പുവരുത്തുന്നത്. തീർഥാടകൻ വരുന്ന രാജ്യത്തെ അംഗീകൃത ഏജൻറുമാരുടെ വിവരങ്ങൾ ആപ്ലിക്കേഷൻ വഴി ലഭിക്കാം.

ഉംറ നുസുക് ആപ്ലിക്കേഷനിൽ ഉംറ വിസ, താമസം, ഗതാഗതം, ചരിത്ര സ്ഥല സന്ദർശനം, മറ്റു സേവനങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സമ്പൂർണ പാക്കേജോ നിശ്ചിത സേവനങ്ങൾ മാത്രമോ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. ഇത് അപേക്ഷകന്റെ ഇഷ്ടത്തിനനുസരിച്ച് തെരഞ്ഞെടുക്കാം. അറബിക്ക് പുറമെ ഇംഗ്ലീഷ്, ജർമൻ, പോർച്ചുഗീസ്, ഫ്രഞ്ച്, ഇറ്റാലിയൻ,സ്പാനിഷ് അടക്കം ഏഴു ഭാഷകളാണ് ആപ്ലിക്കേഷനിലുള്ളത്. സേവനങ്ങൾക്കുള്ള പണമിടപാടുകളും ആപ് വഴി ചെയ്യാം. മന്ത്രാലയം വ്യക്തമാക്കി.

Share
error: Content is protected !!