കോഴിക്കോട് റെയിൽവേ ട്രാക്കിൽ വിദ്യാർഥികളുടെ ഫോട്ടോഷൂട്ട്; നാട്ടുകാർ വിലക്കിയിട്ടും കൂസലില്ല

കോഴക്കോട്: തിരക്കേറിയ റെയിൽവേ ലൈനിൽ വിദ്യാർഥികളുടെ ഫോട്ടോ ഷൂട്ട് ആശങ്കയാകുന്നു. സിഎച്ച് ഓവർ ബ്രിഡ്ജിനു താഴെയാണ് പരിസരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ റെയിൽവേ പാളം പശ്ചാത്തലമാക്കി ഫോട്ടോ ഷൂട്ടിന് എത്തുന്നത്. നാട്ടുകാർ വിലക്കിയിട്ടും വിദ്യാർഥികൾ ഇവിടെ ഫോട്ടോ ഷൂട്ട് നടത്തുന്നതായാണ് പരാതി ഉയരുന്നത്.

ബുധനാഴ്ചയും ഇത്തരത്തിൽ വിദ്യാർഥികൾ പാളത്തിൽ ഫോട്ടോ ഷൂട്ടിനായി എത്തി. മുൻപ് ഇത്തരത്തിൽ ഫോട്ടോ ഷൂട്ട് നടത്തിയ സംഭവങ്ങൾ ഉണ്ടായപ്പോൾ പൊലീസും റെയിൽവേ സംരക്ഷണ സേനയും ഇതൊഴിവാക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നെങ്കിലും വിലക്ക് നിരന്തരം ലംഘിക്കുന്നതാണ് കാണുന്നതെന്ന് പരിസരത്തെ കച്ചവടക്കാർ പറഞ്ഞു.

Share

13 thoughts on “കോഴിക്കോട് റെയിൽവേ ട്രാക്കിൽ വിദ്യാർഥികളുടെ ഫോട്ടോഷൂട്ട്; നാട്ടുകാർ വിലക്കിയിട്ടും കൂസലില്ല

Comments are closed.

error: Content is protected !!